Home rss national malayalam പുതിയ വാർത്ത ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടി വി അനുപമയെ മാറ്റി; ഡി ബാലമുരളിക്ക് ചുമതല

ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടി വി അനുപമയെ മാറ്റി; ഡി ബാലമുരളിക്ക് ചുമതല

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടി വി അനുപമയെ മാറ്റി. കേന്ദ്ര ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി തിരിച്ചെത്തിയ ഡി ബാലമുരളിയാണ് പുതിയ ഗതാഗത വകുപ്പ് സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. അനുപമയെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. ഗതാഗത വകുപ്പിലെ ഏവിയേഷൻ, മെട്രോ, റെയിൽവേ വിഭാഗങ്ങളുടെ മുഴുവൻ സമയ അധിക ചുമതല ഇവർ തുടർന്നും വഹിക്കും.

മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഗതാഗത കമ്മീഷണർ നാഗരാജുവിനെ നേരത്തെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നും അനുപമയെ മാറ്റിയത്.

ഡി ബാലമുരളിക്ക് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ ചുമതലയ്ക്ക് പുറമേ ഏവിയേഷൻ, മെട്രോ, റെയിൽവേ ഒഴികെയുള്ള ഗതാഗത വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്. കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാൻ, മാനേജിംഗ് ഡയറക്ടർ പദവികളും അദ്ദേഹം വഹിക്കും.

അതേസമയം, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫിനെ ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Content Highlights: T V Anupama has been shifted from the post of Transport Department Secretary and appointed as Local Self Government Secretary. D Balamurali, returning from central deputation, takes over as the new Transport Secretary. Anupama will continue to hold full-time charge of aviation, metro, and railways.