Home rss national malayalam പുതിയ വാർത്ത സിബിഎസ്ഇ ദേശീയ ഉച്ചകോടിയിൽ ഇടം നേടി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ ജൂനിയർ സിഇഒ...

സിബിഎസ്ഇ ദേശീയ ഉച്ചകോടിയിൽ ഇടം നേടി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ ജൂനിയർ സിഇഒ പദ്ധതി

2
0

Source :- SIRAJLIVE NEWS

കോഴിക്കോട്| വിദ്യാർഥികളിൽ സംരംഭകത്വ  മികവും തൊഴിൽസന്നദ്ധതയും വളർത്തിയെടുക്കുന്നതിനായി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ നടപ്പിലാക്കിയ ‘ജൂനിയർ സിഇഒ’ (Junior CEO) പദ്ധതിക്ക് ദേശീയതലത്തിൽ ശ്രദ്ധേയമായ അംഗീകാരം. സിബിഎസ്ഇ (CBSE) സംഘടിപ്പിക്കുന്ന നാലാമത് ദേശീയ ഉച്ചകോടിയിൽ അവതരിപ്പിക്കുന്നതിനായി സ്കൂളിന്റെ കേസ് സ്റ്റഡി തിരഞ്ഞെടുക്കപ്പെട്ടു.

രാജ്യത്താകമാനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രൊജക്റ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച 50 കേസ് സ്റ്റഡികളിൽ ഒന്നായാണ് ഈ പദ്ധതി ഇടം നേടിയത്.

“Junior CEO Program: A School-Based Model for Facilitating School-to-Work Transition through Experiential Entrepreneurship Education” എന്ന വിഷയത്തിലുള്ള ഗവേഷണ പ്രബന്ധം ഒക്ടോബർ 27ന് ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന ഉച്ചകോടിയിൽ സ്കൂൾ പ്രിൻസിപ്പൽ സിറാജുദ്ദീൻ കെ.പി. അവതരിപ്പിക്കും.

പഠനത്തോടൊപ്പം പ്രായോഗിക സംരംഭകത്വ അനുഭവങ്ങൾ നൽകി കുട്ടികളെ തൊഴിൽ ലോകത്തിന് പ്രാപ്തരാക്കുന്നതാണ് ‘ജൂനിയർ സിഇഒ’ പദ്ധതി. അനുഭവാധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് സ്കൂൾ നടപ്പിലാക്കുന്ന നൂതന പ്രവർത്തനങ്ങൾക്കുള്ള വലിയൊരു ആദരവായാണ് ഈ ദേശീയ അംഗീകാരം വിലയിരുത്തപ്പെടുന്നത്. ദേശീയതലത്തിൽ വിദ്യാലയത്തിന്റെ പെരുമ ഉയർത്തിയ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച പ്രിൻസിപ്പലിനെയും അധ്യാപകരെയും വിദ്യാർഥികളെയും സ്കൂൾ മാനേജ്‌മെന്റ് അഭിനന്ദിച്ചു.

Content Highlights: Markaz Public School Junior CEO program was selected for presentation at the 4th National CBSE Summit in New Delhi. The case study was chosen among the top 50 projects across India for promoting student entrepreneurship. Principal Sirajudheen KP will present the paper on October 27.