Source :- SIRAJLIVE NEWS

പത്തനംതിട്ട| പത്തനംതിട്ട ഗവിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. അങ്കണവാടി ജീവനക്കാരിയാണ് മരിച്ചത്. വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് പിടികൂടി. ഇയാളെ വണ്ടിപ്പെരിയാര്‍ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പോലീസിന് സംശയമുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.

Content Highlights:
An Anganwadi worker was found dead in the forest area of Gavi in Pathanamthitta. The police suspect that she was subjected to gang rape and murder. One suspect has been detained by the Vandiperiyar police and is currently being questioned to uncover more details.