Home rss national malayalam പുതിയ വാർത്ത ഗോള്‍ഡി ബ്രാറിനെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി എഫ്ബിഐ; വിവരം നല്‍കുന്നവര്‍ക്ക് 9.59 കോടി രൂപ ഇനാം

ഗോള്‍ഡി ബ്രാറിനെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി എഫ്ബിഐ; വിവരം നല്‍കുന്നവര്‍ക്ക് 9.59 കോടി രൂപ ഇനാം

2
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി|കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഗോള്‍ഡി ബ്രാര്‍ എന്ന സതീന്ദര്‍ജീത്ത് സിങിനെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി എഫ്ബിഐ. പത്ത് പേരുടെ പട്ടികയിലാണ് ഗോള്‍ഡി ബ്രാറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ (ഏകദേശം 9,59,65,000 രൂപ) ഇനാമും പ്രഖ്യാപിച്ചു.

ലഹരിക്കടത്ത്, കൊലപാതകം അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ബ്രാര്‍. ബ്രാറിനെ അതീവ അപകടകാരിയായാണ് എഫ്ബിഐ വിശേഷിപ്പിച്ചിരിക്കുന്നത്.

കുപ്രസിദ്ധ ഗുണ്ട ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ നോര്‍ത്ത് അമേരിക്കയിലെ പ്രധാന നേതാവ് കൂടിയാണ് ഗോള്‍ഡി ബ്രാര്‍. ഇയാള്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുണ്ടെന്നും ബ്രാറുമായി അകലം പാലിക്കണമെന്നും എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാലിഫോര്‍ണിയ, കാനഡ, ഇന്ത്യ, മെക്സിക്കോ എന്നിവിടങ്ങളില്‍ ബ്രാറിന് വേരുകളുണ്ടെന്നാണ് എഫ്ബിഐ ചൂണ്ടിക്കാട്ടുന്നത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഉടന്‍ പോലീസിനെയോ എഫ്ബിഐയെയോ വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

Content Highlights: The FBI has added notorious gangster Satinderjeet Singh, alias Goldy Brar, to its Ten Most Wanted Fugitives list. A reward of $1 million has been announced for information leading to his arrest. Considered extremely dangerous, Brar is a key leader of the Lawrence Bishnoi gang operating across North America, India, and Mexico.