Home rss business malayalam ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; പരാതിയിൽ കഴമ്പുണ്ടെന്ന് രമേശ് ചെന്നിത്തല

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; പരാതിയിൽ കഴമ്പുണ്ടെന്ന് രമേശ് ചെന്നിത്തല

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് പുനരന്വേഷണത്തിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഗ്യാനേഷ് കുമാറിനെതിരെ ലഭിച്ച പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായും വിജിലൻസ് അന്വേഷണം അനിവാര്യമാണെന്ന് വ്യക്തമായതായും ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാണ് അന്വേഷണത്തിന് നിർദേശം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

വിജിലൻസ് ഡയറക്ടർക്ക് അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും അന്വേഷണം നടത്തുന്നതിന് നിയമപരമായ തടസ്സമില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ നിയമപരിശോധന നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

2006ൽ ഗ്യാനേഷ് കുമാർ കേരള പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലയളവിൽ കെഎസ്ടിപിയുടെ ഭാഗമായി നടന്ന എം.സി. റോഡ് നവീകരണ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളും കരാർ കമ്പനിയിലെ മലേഷ്യൻ സിവിൽ എൻജിനീയർ ലീ സി ബീന്റെ ആത്മഹത്യയുമാണ് പുനരന്വേഷണത്തിന്റെ പരിധിയിൽ വരുന്നത്. കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണത്തിന് നടപടിയെടുത്തത്.

എം.സി. റോഡ് പദ്ധതിയുടെ ഭാഗമായി കരാർ കമ്പനിക്ക് നൽകാനുള്ള തുക സംബന്ധിച്ച തർക്കങ്ങൾ നിലനിന്നിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടാണ് എൻജിനീയർ ആത്മഹത്യ ചെയ്തതെന്നുമാണ് പരാതിയിലെ ആരോപണം. ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേര് പരാമർശിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തെ തുടർന്ന് അന്നത്തെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്വേഷണം പിന്നീട് മുന്നോട്ടുപോയില്ലെന്നും പഴയ അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകൾ ഇപ്പോൾ ആഭ്യന്തരവകുപ്പ് വീണ്ടും പരിശോധിച്ചുവരികയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ഗ്യാനേഷ് കുമാറിനെതിരായ പഴയ കേസിൽ മുമ്പ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നതായും ആരോപണങ്ങൾ തെളിയിക്കപ്പെട്ടില്ലെന്ന നിലയിൽ അന്വേഷണം അവസാനിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ പഴയ അന്വേഷണം തൃപ്തികരമായിരുന്നില്ലെന്ന പരാതിയെ തുടർന്നാണ് കേസ് വീണ്ടും പരിശോധിക്കുന്നത്.

നിലവിൽ ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല വഹിക്കുന്ന സാഹചര്യത്തിലാണ് രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള കേസ് വീണ്ടും സജീവമാകുന്നത്. രാജ്യവ്യാപകമായി SIR നടപടിയെച്ചൊല്ലി ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധങ്ങൾ ശക്തമായിരിക്കെയാണ് കേരള സർക്കാരിന്റെ പുതിയ നീക്കം.