Home rss national malayalam പുതിയ വാർത്ത ഗ്ലോബൽ വില്ലേജിന്റെ 31-ാം സീസണിന് വർണാഭമായ തുടക്കം

ഗ്ലോബൽ വില്ലേജിന്റെ 31-ാം സീസണിന് വർണാഭമായ തുടക്കം

2
0

Source :- SIRAJLIVE NEWS

ദുബൈ| പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ 31-ാമത് സീസണിന് ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് തുടക്കമായി. ഉദ്ഘാടനത്തോടനുബന്ധിച്ച് “ഗേറ്റ് ഓഫ് ദ വേൾഡ്’ പ്രവേശന കവാടത്തിൽ വർണാഭമായ കടലാസ് വർഷവും ലോകത്തിന്റെ വിവിധ സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന പരേഡും സംഗീതപരിപാടികളും അരങ്ങേറി. ഇതിന് പുറമെ 600 ഡ്രോണുകൾ അണിനിരക്കുന്ന ആകാശപ്രദർശനവും ഉദ്ഘാടനാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

2027 മെയ് വരെ നീളുന്ന പുതിയ സീസണിൽ 90-ലേറെ സംസ്‌കാരങ്ങളെ പരിചയപ്പെടുത്തുന്ന 29 പവലിയനുകളാണ് സന്ദർശകർക്കായി സജ്ജീകരിച്ചിട്ടുള്ളത്. 3,500-ലധികം വ്യാപാരശാലകൾ, 250-ലേറെ ഭക്ഷണശാലകൾ, 200-ലധികം റൈഡുകളും വിനോദ ആകർഷണങ്ങളും സീസണിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി 40,000-ത്തിലധികം കലാപരിപാടികളാണ് ഇത്തവണ അരങ്ങേറുക. ശ്രീലങ്കക്ക് ഇത്തവണ സ്വതന്ത്ര പവലിയൻ അനുവദിച്ചതും സിറിയൻ, കുവൈത്ത് പവലിയനുകളിൽ പുതിയ രൂപകൽപ്പനകൾ അവതരിപ്പിച്ചതും ശ്രദ്ധേയമായ മാറ്റങ്ങളാണ്.

ലോകത്തെ വിവിധ രാജ്യങ്ങളുടെ പരമ്പരാഗത ഭക്ഷണങ്ങൾ, കരകൗശല ഉത്പന്നങ്ങൾ, കല, സംഗീതം, വാണിജ്യം എന്നിവ ഒരൊറ്റ കുടക്കീഴിൽ അടുത്തറിയാനുള്ള വേദിയൊരുക്കിയാണ് ഗ്ലോബൽ വില്ലേജ് വീണ്ടും സന്ദർശകരെ വരവേൽക്കുന്നത്. പുതിയ സീസൺ ആരംഭിച്ചതോടെ സ്വദേശികൾക്കും വിദേശികൾക്കും വിനോദസഞ്ചാരികൾക്കും പുത്തൻ അനുഭവങ്ങളിലേക്ക് വാതിൽ തുറക്കുകയാണ്.

Content Highlights:
The 31st season of Dubai Global Village kicked off with grand opening celebrations including a drone show and cultural parade. Running until May 2027, the new season features 29 pavilions representing over 90 cultures. Visitors can explore 3,500 retail outlets and over 250 dining options.