Home rss national malayalam പുതിയ വാർത്ത ചരിത്ര വെള്ളി: ഏഷ്യൻ ഗെയിംസ് പത്ത് മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ മലയാളിക്ക് വെള്ളി

ചരിത്ര വെള്ളി: ഏഷ്യൻ ഗെയിംസ് പത്ത് മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ മലയാളിക്ക് വെള്ളി

3
0

Source :- SIRAJLIVE NEWS

കോഴിക്കോട് | ലക്ഷ്യത്തിലേക്ക് ഉന്നംവെച്ച ഓരോ ശ്രമത്തിലും കേരളത്തിന്റെ പ്രതീക്ഷയും ആത്മവിശ്വാസവും. ഒടുവിൽ ലക്ഷ്യം വെള്ളിത്തിളക്കമായി രാജ്യത്തിന്റെ മെഡൽപ്പട്ടികയിൽ ഇടംപിടിച്ചപ്പോൾ അഭിമാനനേട്ടത്തിന്റെ ഉടമയായി മലയാളി വനിതയും. ഐച്ചി- നഗോയ ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ പത്ത് മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളിമെഡൽ നേടിയ കോഴിക്കോട് തിരുവമ്പാടി താമ്പലമണ്ണ സ്വദേശിനി വിദർശ കെ വിനോദ് കേരളത്തിന് സമ്മാനിച്ചത് ചരിത്രനേട്ടം.

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരമെന്ന അപൂർവ നേട്ടമാണ് വിദർശ സ്വന്തമാക്കിയത്. ആദ്യമായി ഏഷ്യൻ ഗെയിംസിൽ മത്സരിച്ച താരം കന്നിയങ്കത്തിൽ തന്നെ മെഡൽ നേടിയാണ് രാജ്യാന്തര കായികവേദിയിൽ തന്റെ വരവറിയിച്ചത്. വനിതകളുടെ പത്ത് മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇളവേനിൽ വാളറിവൻ, വിദർശ വിനോദ്, സോനം മസ്‌കർ എന്നിവരടങ്ങുന്ന ത്രയമാണ് വെള്ളി നേടിയത്. വനിതകളുടെ പത്ത് മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിലും ഇളവേനിൽ വെള്ളി നേടി.

ഇന്ത്യൻ സംഘം ആകെ 1898.0 പോയിന്റുകൾ നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. 1904.2 എന്ന ലോക റെക്കോർഡ് സ്‌കോറോടെ ഒന്നാം സ്ഥാനം നേടിയ ചൈനക്കാണ് സ്വർണം. ജപ്പാൻ ടീം വെങ്കലം കരസ്ഥമാക്കി. രാജ്യത്തിന്റെ അഭിമാനമായി മാറിയ വിദർശയുടെ നേട്ടത്തിൽ മലയോര മേഖല ആഹ്ലാദതിമർപ്പിലാണ്. ഈ മാസം 26ന് നടക്കുന്ന 50 മീറ്റർ മത്സരമാണ് വിദർശയുടെ അടുത്ത ലക്ഷ്യം.

നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്ന് വിദർശ പ്രതികരിച്ചു. കേരളത്തിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നും സംസ്ഥാന സർക്കാർ ജോലി നൽകിയാൽ സ്വീകരിക്കുമെന്നും വിദർശ വ്യക്തമാക്കി. താരത്തിന്റെ ആഗ്രഹത്തിന് പിന്തുണയുമായി സംസ്ഥാന സർക്കാറും രംഗത്തെത്തി.
വിദർശയുടെ നേട്ടത്തിൽ നേരിട്ട് അഭിനന്ദനം അറിയിക്കാൻ കൃഷിമന്ത്രി ടി സിദ്ദീഖ് താമ്പലമണ്ണയിലെ വീട്ടിലെത്തി.

Content Highlights:
Vidarsha K Vinod became the first Keralite to win an Asian Games shooting medal after clinching silver in the 10m Air Rifle team event at Aichi-Nagoya. She won the medal alongside Elavenil Valarivan and Sonam Maskar with 1898.0 points. Agriculture Minister T Siddique visited her house to congratulate her.