Home rss national malayalam പുതിയ വാർത്ത ചേരാനല്ലൂര്‍ വാഹന അപകടം; തെളിവു നശിപ്പിച്ചതിന് ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കുടുംബം

ചേരാനല്ലൂര്‍ വാഹന അപകടം; തെളിവു നശിപ്പിച്ചതിന് ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കുടുംബം

3
0

Source :- SIRAJLIVE NEWS

കൊച്ചി | ചേരാനല്ലൂര്‍ വാഹന അപകടക്കേസില്‍ രണ്ടാംപ്രതിയായ അഡീഷണല്‍ ജഡ്ജിക്കെതിരെ തെളിവ് നശിപ്പിച്ചതിന് പ്രത്യേക വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന ആവശ്യവുമായി ജയബാലകൃഷ്ണന്റെ കുടുംബം.

അപകടത്തിന് പിന്നാലെ ജഡ്ജി സംഭവസ്ഥലത്തെത്തി മൂന്ന് മണിക്കൂറോളം ചെലവഴിച്ചതായും ഇത് കേസിലെ നിര്‍ണായക തെളിവുകള്‍ ഇല്ലാതാക്കാനും മകനെ സംരക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ആരോപിച്ചു.

നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമാണ് ജഡ്ജിക്കെതിരെ കേസെടുത്തത്.എന്നാല്‍ തെളിവ് നശിപ്പിക്കല്‍, അന്വേഷണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പ്രത്യേകം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന് ആദ്യഘട്ടത്തില്‍ വലിയ വീഴ്ചയുണ്ടായെന്നും ജഡ്ജിയുടെ സ്വാധീനത്തിന് വഴങ്ങി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും കുടുംബം കുറ്റപ്പെടുത്തി.

എന്നാല്‍ പ്രതിഷേധം ശക്തമായതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ജഡ്ജിയെ ചോദ്യം ചെയ്യുകയും ചെയ്തത്. അന്വേഷണം സുതാര്യമായും നിഷ്പക്ഷമായും പൂര്‍ത്തിയാക്കി നീതി ഉറപ്പാക്കണമെന്നാണ് ജയബാലകൃഷ്ണന്റെ കുടുംബവും നാട്ടുകാരും ആവശ്യപ്പെടുന്നത്.

Content Highlights: Jayabalakrishnan’s family demands special charges for evidence destruction against the additional judge in the Cheranalloor accident case. They accuse the judge of protecting her son and destroying crucial evidence. The case has now been handed over to the Crime Branch following public outrage.