Home rss national malayalam പുതിയ വാർത്ത ഛത്തിസ്ഗഢിലും ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതിഷേധം ശക്തം

ഛത്തിസ്ഗഢിലും ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതിഷേധം ശക്തം

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ബി ജെ പി ഭരണത്തിലുള്ള ഛത്തിസ്ഗഢിലെ കാര്‍ഷിക സര്‍വകലാശാലയില്‍ പരീക്ഷ റദ്ദാക്കി. റായ്പൂരിലെ ഇന്ദിരാഗാന്ധി അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ ഇന്നലെ നടന്ന ബി എസ് സി അഗ്രികള്‍ച്ചര്‍ രണ്ടാം വര്‍ഷം, രണ്ടാം സെമസ്റ്ററിലെ എന്റമോളജി (പ്രാണിശാസ്ത്രം) പരീക്ഷയാണ് റദ്ദാക്കിയത്. യഥാര്‍ഥ ചോദ്യപേപ്പറുമായി ഏകദേശം 70 ശതമാനത്തോളം സാമ്യമുള്ള ഒരു ചോദ്യപേപ്പര്‍ വാട്‌സാപ്പില്‍ പ്രചരിക്കുകയായിരുന്നു. പരീക്ഷ എഴുതാനായി ഏകദേശം 500 വിദ്യാര്‍ഥികള്‍ ഹാജരായിരുന്നുവെന്ന് സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു.

‘രാവിലെ 9.30-ഓടെ പരീക്ഷാ കേന്ദ്രങ്ങളില്‍ ചോദ്യപേപ്പര്‍ തുറക്കുകയും 10 മണിക്ക് പരീക്ഷ ആരംഭിക്കുകയും ചെയ്തു. വാട്‌സാപ്പില്‍ പ്രചരിച്ച രേഖ യഥാര്‍ഥ ചോദ്യപേപ്പര്‍ ആയിരുന്നില്ല. എന്നാല്‍, മറ്റാരോ തയ്യാറാക്കിയ ആ രേഖയിലെ ഉള്ളടക്കത്തിന്റെ ഏകദേശം 70 ശതമാനവും യഥാര്‍ഥ ചോദ്യപേപ്പറുമായി സാമ്യമുള്ളതായിരുന്നു’- ‘ഇന്ത്യന്‍ എക്‌സ്പ്രസ്സി’നോട് പ്രതികരിക്കവേ സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. കപില്‍ ദേവ് ദീപക് പറഞ്ഞു.

പരീക്ഷക്ക് മുമ്പ് തന്നെ ഉള്ളടക്കം സര്‍വകലാശാലക്കുള്ളില്‍ നിന്ന് ചോര്‍ന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം നടത്താനും വൈകിട്ടോടെ പരീക്ഷ റദ്ദാക്കാനും തീരുമാനിക്കുകയായിരുന്നുവെന്ന് കപില്‍ ദേവ് ദീപക് വിശദമാക്കി. കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ഥി വിഭാഗമായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (NSUI) പ്രതിഷേധം സംഘടിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട്, അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തും (ABVP) പ്രതിഷേധ പ്രകടനം നടത്തുകയും, പരീക്ഷ റദ്ദാക്കണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സര്‍വകലാശാലക്ക് പരാതി നല്‍കുകയും ചെയ്തു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രഭരണം പ്രതിപക്ഷത്തു നിന്നും യുവാക്കളില്‍ നിന്നും കടുത്ത സമ്മര്‍ദവും പ്രതിഷേധവും നേരിടുന്നതിനിടെയാണ് പുതിയ സംഭവം. നീറ്റ് ചോദ്യപേപ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ യുവാക്കള്‍ നടത്തിയ തുടര്‍ച്ചയായ പ്രതിഷേധം കഴിഞ്ഞ മാസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ രാജിയിലേക്ക് നയിച്ചിരുന്നു.

Content Highlights:
Massive protests have erupted across Chhattisgarh following a major question paper leak incident. Angry students and opposition groups took to the streets demanding a transparent investigation. Authorities have launched an inquiry to identify and punish the culprits behind the breach.