Home rss national malayalam പുതിയ വാർത്ത ജാമിഅതുല്‍ ഹിന്ദ് ഫ്യൂച്ചര്‍ ജാമിഅ സമ്മിറ്റ് സമാപിച്ചു

ജാമിഅതുല്‍ ഹിന്ദ് ഫ്യൂച്ചര്‍ ജാമിഅ സമ്മിറ്റ് സമാപിച്ചു

2
0

Source :- SIRAJLIVE NEWS

കോഴിക്കോട്| ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യക്ക് കീഴില്‍ വിദ്യാഭ്യാസ രംഗത്തെ പുതിയ ചുവടുവെപ്പുകള്‍ ചര്‍ച്ച ചെയ്യാനായി സംഘടിപ്പിച്ച ‘ഫ്യൂച്ചര്‍ ജാമിഅ സമ്മിറ്റ് ’26’ സമാപിച്ചു. ‘പുതിയ ജനറേഷന്‍, പുതിയ ചുവടുവെപ്പുകള്‍’ എന്ന പ്രമേയത്തില്‍ നടന്ന സമ്മിറ്റില്‍ മുന്നൂറിലധികം സ്ഥാപനങ്ങളില്‍ നിന്നായി അഞ്ഞൂറോളം പ്രതിനിധികളാണ് സംബന്ധിച്ചത്.

അടുത്ത ഒരു വര്‍ഷത്തിനുളളില്‍ ജാമിഅതുല്‍ ഹിന്ദിലും അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളെക്കുറിച്ചും സമ്മിറ്റ് ചര്‍ച്ച ചെയ്തു. കഴിഞ്ഞ കാലങ്ങളില്‍ ആവിഷ്‌കരിച്ച പദ്ധതികളുടെ അവലോകനവും ഇതിന്റെ ഭാഗമായി നടന്നു.

ജാമിഅതുല്‍ ഹിന്ദ് വൈസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ബൗദ്ധികവും മാനസികവുമായ വളർച്ചയ്ക്ക് കരുത്തുപകരുന്ന തരത്തിൽ അധ്യാപന രംഗത്ത് കാലോചിതമായ മാറ്റങ്ങളും പുതിയ രീതികളും കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് വൈസ് ചാൻസലർ പറഞ്ഞു. കാലം മാറുന്നതിനനുസരിച്ച് വിദ്യാർത്ഥികളുടെ ചിന്താശേഷിയിലും താല്പര്യങ്ങളിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഇത് കൃത്യമായി മനസ്സിലാക്കി സാങ്കേതിക വിദ്യയുടെയും നൂതന ആശയങ്ങളുടെയും സഹായത്തോടെ ക്ലാസ് മുറികൾ കൂടുതൽ ആകർഷകമാക്കാൻ അധ്യാപകർ തയ്യാറാകണം. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനൊപ്പം തന്നെ ആധുനിക പഠനരീതികൾ സമന്വയിപ്പിക്കാനും സാധിക്കണം.

കേവലം പാഠപുസ്തകങ്ങളിലെ അറിവുകൾ പകർന്നുനൽകുന്നതിനപ്പുറം കുട്ടികളുടെ സർഗ്ഗശേഷിയും ഗവേഷണ താല്പര്യവും വളർത്തുന്ന തരത്തിലേക്ക് അധ്യാപന ശൈലി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. ജാമിഅതുല്‍ ഹിന്ദ് സിന്‍ഡിക്കേറ്റ്, സെനറ്റ് അംഗങ്ങള്‍ക്ക് പുറമെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്ലിം ജമാഅത്ത് പ്രതിനിധികളും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, ഡോ. എ.പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, ഡോ. മുഹമ്മദ് ശരീഫ്, ഡോ. ശിഹാബുദ്ദീന്‍ എന്നിവര്‍ സമ്മിറ്റിലെ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

മാരായമംഗലം അബ്ദുറഹ്‌മാന്‍ ഫൈസി, പി.എസ്.കെ ബാഖവി മാടവന, അബ്ദുന്നാസിര്‍ അഹ്സനി ഒളവട്ടൂര, റഹ്‌മത്തുള്ള സഖാഫി എളമരം, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, പല്ലാര്‍ ഹസന്‍ ബാഖവി, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, എ സൈഫുദ്ദീൻ ഹാജി, പ്രൊഫ. എകെ അബ്ദുൽ ഹമീദ്, സിപി സൈദലവി മാസ്റ്റർ, അബ്ദുല്‍ ഖാദിര്‍ അഹ്സനി ചാപ്പനങ്ങാടി സംബന്ധിച്ചു.

Content Highlights:
Future Jamia Summit ’26 concluded with a focus on implementing modern educational reforms and long-term academic plans. Over 500 delegates from 300 institutions attended the event. Inaugurating the summit, VC Kanthapuram A.P. Aboobacker Musliyar stressed blending technology with value-based teaching.