Home rss national malayalam പുതിയ വാർത്ത ജിദ്ദ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ തുറന്നു; പ്രതിവര്‍ഷശേഷി 1.5 കോടി യാത്രക്കാര്‍

ജിദ്ദ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ തുറന്നു; പ്രതിവര്‍ഷശേഷി 1.5 കോടി യാത്രക്കാര്‍

2
0

Source :- SIRAJLIVE NEWS

ജിദ്ദ | സഊദി നഗരമായ ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉംറ, ഹജ്ജ് തീര്‍ഥാടനങ്ങള്‍ക്കായി വര്‍ധിച്ചുവരുന്ന തിരക്ക് പരിഹരിക്കുന്നതിനാണ് പുതിയ ടെര്‍മിനല്‍ ആരംഭിച്ചത്.

വിസ് എയര്‍, എജെറ്റ്, സലാം എയര്‍ എന്നീ മൂന്ന് അന്താരാഷ്ട്ര എയര്‍ലൈനുകളുടെ സര്‍വീസുകള്‍ ഞായറാഴ്ച ആരംഭിച്ച ടെര്‍മിനല്‍ നാലിലേക്ക് മാറ്റിയതായി ജിദ്ദ എയര്‍പോര്‍ട്ട്‌സ് അറിയിച്ചു. 97,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ടെര്‍മിനല്‍ നാലിന് പ്രതിവര്‍ഷം 1.5 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. അത്യാധുനിക പ്രവര്‍ത്തന സംവിധാനങ്ങളും ആധുനിക സൗകര്യങ്ങളും ഒരുക്കിയ പുതിയ ടെര്‍മിനലില്‍ ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കായുള്ള ഗ്രൂപ്പ് ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പ്രത്യേക സൗകര്യവും ഉള്‍പ്പെടുന്നു.

2025ല്‍ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക യാത്രാനിരക്ക് രേഖപ്പെടുത്തിയിരുന്നു. 5.34 കോടി യാത്രക്കാരാണ് അന്ന് വിമാനത്താവളം വഴി യാത്ര ചെയ്തത്. സഊദി വിഷന്‍ 2030ന്റെയും ഭാഗമായി പ്രതിവര്‍ഷം ഒമ്പതു കോടിയിലധികം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ വിമാനത്താവളത്തെ സജ്ജമാക്കുകയാണ് ലക്ഷ്യമിടുന്നത്.

Content Highlights:
Jeddah King Abdulaziz International Airport launched Terminal 4 to handle rising passenger numbers for Hajj and Umrah. Services for airlines like Wizz Air, AJet, and SalamAir have moved to the new facility. The terminal can handle 15 million travelers annually under Saudi Vision 2030.