Home rss national malayalam പുതിയ വാർത്ത സി ജെ പിയുടെ താക്കീതിനു വഴങ്ങി; അശുതോഷ് റാങ്കയെ അസം പോലീസ് വിട്ടയച്ചു

സി ജെ പിയുടെ താക്കീതിനു വഴങ്ങി; അശുതോഷ് റാങ്കയെ അസം പോലീസ് വിട്ടയച്ചു

2
0

Source :- SIRAJLIVE NEWS

ഗുവാഹത്തി | സി ജെ പി നേതാവ് അശുതോഷ് റാങ്കയെ അസം പോലീസ് വിട്ടയച്ചു. ഗുവാഹത്തിയില്‍ നടത്താനിരുന്ന കോക്ക്രോച്ച് ജനതാ പാര്‍ട്ടിയുടെ ആദ്യ പ്രാദേശിക വോളന്റിയര്‍ മീറ്റില്‍ പങ്കെടുക്കാന്‍ എത്തിയ അശുതോഷ് റാങ്കയെ കസ്റ്റഡിയിലെടുത്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. രാവിലെ കസ്റ്റഡിയിലെടുത്ത റാങ്കയേയും പ്രവര്‍ത്തകരേയും രാത്രി ഏറെ വൈകിയാണ് വിട്ടയച്ചത്.

റാങ്കയോടൊപ്പം ഉണ്ടായിരുന്ന 35 പ്രവര്‍ത്തകരെയും വിട്ടയച്ചതായി സി ജെ പി അറിയിച്ചു. പരിപാടി തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് അശുതോഷിനെ അസം പോലീസ് ഇന്നു രാവിലെ കസ്റ്റഡിയിലെടുത്തത്. പരിപാടി നടക്കേണ്ടിയിരുന്ന മൈതാനത്ത് ബാരിക്കേഡുകള്‍ വെച്ച് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ പോലീസ് വേദിക്കുള്ളിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ബലമായി പുറത്താക്കുകയും ചെയ്തു. പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായുണ്ടായത്. തങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ലെന്നും പോരാട്ടം തുടരുമെന്നും സി ജെ പി വ്യക്തമാക്കി.

റാങ്കയടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് സി ജെ പി നിരാഹാര സമരം തുടങ്ങിയതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. സര്‍ക്കാറിന് സി ജെ പിയെ പേടിയാണെന്നും തങ്ങള്‍ പോലീസ് കസ്റ്റഡിയിലാണെന്നും വ്യക്തമാക്കുന്ന അശുതോഷിന്റെ വീഡിയോ സന്ദേശം എക്‌സിലൂടെ പുറത്തുവന്നതോടെ വ്യപകമായ പ്രതിഷേധം ഉയര്‍ന്നു. കസ്റ്റഡിയിലെടുത്ത നേതാക്കളെ എവിടേക്കാണ് മാറ്റിയതെന്ന് പോലീസ് വ്യക്തമാക്കാതിരുന്നത് ആശങ്കാ ജനകമാണെന്നു സി ജെ പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ പറഞ്ഞിരുന്നു.

റാങ്കയേയും നേതാക്കളേയും ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ താനും മറ്റു നേതാക്കളും അസമിലേക്ക് പോകുമെന്നും എല്ലാവരെയും അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും ദീപ്‌കെ എക്‌സിലൂടെ മുന്നറിയിപ്പ് നല്‍കിയതോടെ സര്‍ക്കാര്‍ ഭയപ്പെട്ടു. സംഭവത്തില്‍ അസം സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബിയടക്കമുള്ളവര്‍ അസം സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

Content Highlights:
Assam police released CJP leader Ashutosh Ranga and 35 volunteers after detaining them in Guwahati. The detentions triggered nationwide political protests and a hunger strike led by CJP leaders. Party founder Abhijit Deepke warned he would march to Assam if leaders were not freed.