Home LATEST NEWS malyalam പുതിയ വാർത്ത ജി സുധാകരനെതിരെ പ്രതിഷേധം സംഘടിപ്പിക്കും: സി പി എം

ജി സുധാകരനെതിരെ പ്രതിഷേധം സംഘടിപ്പിക്കും: സി പി എം

2
0

Source :- SIRAJLIVE NEWS

ആലപ്പുഴ | സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ രൂക്ഷമായി കടന്നാക്രമിച്ച ജി സുധാകരന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ ജനാധിപത്യ വിശ്വാസികളോട് ആഹ്വാനം ചെയ്ത് സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റി. പഴയ പാരമ്പര്യം പറഞ്ഞ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ വര്‍ഗശത്രുക്കളോടൊപ്പം ചേര്‍ന്ന് സുധാകരന്‍ നടത്തുന്ന ജല്‍പനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തേണ്ടതുണ്ടെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.

ഉന്നതരായ എത്രയോ നേതാക്കള്‍ക്കെതിരെ നടപടിയെടുപ്പിക്കാന്‍ കരുക്കള്‍ നീക്കിയ ആളാണ് സുധാകരന്‍. അവര്‍ നടപടിക്ക് വിധേയമായപ്പോള്‍ സുധാകരന്‍ അണികളെ പഠിപ്പിച്ചതാണ് ‘വര്‍ഗ വഞ്ചകന്‍’ എന്ന പ്രയോഗമെന്നും നാസര്‍ പറഞ്ഞു.

അനേകം പേരെ നടപടിയെടുക്കാന്‍ വേണ്ടി പാര്‍ട്ടിക്കകത്ത് തന്റെ സ്വാധീനം വിനിയോഗിച്ച സുധാകരന്‍, അതേ പ്രയോഗം തനിക്ക് നേരെ വന്നപ്പോള്‍ എന്തിനാണ് പുലഭ്യം പറയുന്നതെന്ന് സി പി എം ജില്ലാ സെക്രട്ടറി ചോദിച്ചു.

Content Highlights:
The Communist Party of India Marxist has announced that it will organize protest programs against former minister G Sudhakaran. This decision follows recent sharp political criticisms raised by the senior leader against the party leadership including state secretary MV Govindan. Party local committees are scheduled to spearhead the upcoming demonstrations in Alappuzha.