Source :- SIRAJLIVE NEWS
പാലക്കാട് | ഡല്‍ഹിയില്‍ ആണെന്നു പറഞ്ഞ് അന്വേഷണ കമ്മീഷനു മുന്നില്‍ ഹാജരാവാതിരുന്ന രമ്യാ ഹരിദാസ് എം എല്‍ എ പാലക്കാട്ട് സല്‍ക്കാരത്തില്‍. ചിറയിന്‍ കീഴിലെ തമ്മിലടിയില്‍ അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചപ്പോഴായിരുന്നു ഡല്‍ഹിയില്‍ ആണെന്നുപറഞ്ഞ് എം എല്‍ എയുടെ ഒളിച്ചു കളി. രമ്യ ഹരിദാസ് ഡല്‍ഹിയില്‍ ആണെന്നായിരുന്നു അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ എം എം ഹസ്സന്‍ ഇന്നലെ പ്രതികരിച്ചത്.
ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വാഹനത്തില്‍ ഡി സി സി അധ്യക്ഷന്‍ എ തങ്കപ്പന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാനായാണ് രമ്യ പാലക്കാട് എത്തിയത്. അച്ചടക്ക സമിതിക്ക് മുന്നില്‍ എത്താതിരുന്ന രമ്യ പാലക്കാട് വെച്ച് കെ സി വേണുഗോപാലുമായി കുടിക്കാഴ്ച നടത്തുകയും ചെയ്തു.
അതേസമയം രമ്യാ ഹരിദാസിനെതിരെ നടപടി എടുക്കാത്തത്തില്‍ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍. രമ്യ ഹരിദാസിന്റേത് പക്വതയില്ലാത്ത നിലപാടെന്നാണ് നേതാക്കള്‍ വിമര്‍ശിക്കുന്നത്. രമ്യക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം.രമ്യ എന്തിനാണ് രാത്രി സജാദിന്റെ വീട്ടില്‍ പോയതെന്ന് ഇവര്‍ ചോദിക്കുന്നു. എന്നിട്ടും രമ്യയെ ഒഴിവാക്കി കെ പി സി സി നടപടിയെടുത്തു. രമ്യാ ഹരിദാസിനെതിരെ കര്‍ശന നടപടി വേണമെന്ന് സജാദിനെ അനുകൂലിക്കുന്നവരും ആവശ്യപ്പെടുന്നുണ്ട്.
ചിറയിന്‍കീഴിലെ തമ്മിലടിയില്‍ എം എം ഹസ്സന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പാളയം പ്രദീപിനെയും സജാദിനെയും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവം പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി കണ്ടെത്തി. ചിറയിന്‍കീഴിലെ സംഭവത്തില്‍ കെ പി സി സിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. രണ്ട് വാദങ്ങള്‍ ഉയര്‍ന്നതോടെയായിരുന്നു അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചത്.
കെപിസിസി ജനറല്‍ സെക്രട്ടറി സജാദിന്റെ വീട്ടില്‍ വെച്ചായിരുന്നു രമ്യ ഹരിദാസ് എം എല്‍ എയും മറ്റ് പ്രവര്‍ത്തകരും തമ്മില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച അടിയുണ്ടായത്. പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചെന്ന് രമ്യയും എം എല്‍ എ അടിച്ചതായി പഞ്ചായത്തംഗം സജിത്ത് മുട്ടപ്പാലവും ആരോപിച്ചു. സംഭവത്തില്‍ വിശദീകരണവുമായി രമ്യയും സജിത്തും രംഗത്തെത്തിയിരുന്നു.
Content Highlights:
Congress MLA Remya Haridas skipped the KPCC enquiry commission citing a Delhi trip but was spotted attending a private function in Palakkad. Party leaders expressed strong dissatisfaction over her absence following the Chirayinkeezhu clash. Dissidents now demand strict action against her.




