Home LATEST NEWS malyalam പുതിയ വാർത്ത തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും തുറന്നു; ഏതു സാഹചര്യം നേരിടാനും സര്‍ക്കാര്‍ സജ്ജം: മന്ത്രി ചെന്നിത്തല

തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും തുറന്നു; ഏതു സാഹചര്യം നേരിടാനും സര്‍ക്കാര്‍ സജ്ജം: മന്ത്രി ചെന്നിത്തല

2
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും തുറന്ന് കടലിലേക്ക് കൂടുതല്‍ വെള്ളം ഒഴുക്കുന്നതിന് നടപടി സ്വീകരിച്ചതായി മന്ത്രി രമേശ് ചെന്നിത്തല. അതുകൊണ്ട് കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ വലിയ തോതിലുള്ള വെള്ളപ്പൊക്കം ഉണ്ടായില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം അറിയിച്ചു. കോഴഞ്ചേരിയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ നിന്ന് ഒഴുകി വരുന്ന വെള്ളത്തിനനുസരിച്ച് അത് കടത്തിവിടാനുള്ള നടപടി ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ഏതു സാഹചര്യത്തെയും നേരിടുന്നതിന് സര്‍ക്കാര്‍ സജ്ജമാണ്. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി യോഗം ചേര്‍ന്ന് സ്ഥിതി അവലോകനം ചെയ്തിരുന്നു.

ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് 10,000 രൂപയും, പുനര്‍ഗേഹം പദ്ധതിയില്‍ 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്കുള്ള തുക നാലുലക്ഷം രൂപയില്‍ നിന്ന് അഞ്ചുലക്ഷം രൂപയാക്കിയതായും മന്ത്രി പറഞ്ഞു. മന്ത്രി പി സി വിഷ്ണുനാഥ്, അബിന്‍ വര്‍ക്കി എം എല്‍ എ, ജില്ലാ കലക്ടര്‍ എ നിസാമുദ്ദീന്‍, ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Content Highlights:
Minister Ramesh Chennithala has inaugurated the opening of the Thanneermukkom bund and Thottappally spillway shutters. The decision aims to alleviate severe waterlogging issues in the Kuttanad region and support local farmers. The operation will regulate water flow and protect local agriculture.