Source :- SIRAJLIVE NEWS
മലപ്പുറം|മലപ്പുറം താനൂരില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. താമിര്‍ മരിച്ച രാത്രിയിലെ താനൂര്‍ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഗുരുതരാവസ്ഥയിലായ താമിര്‍ ജിഫ്രിയെ പോലീസുകാര്‍ ചുമന്ന് കൊണ്ടുപോയി പോലീസ് ജീപ്പില്‍ കയറ്റുന്നതാണ് ദൃശ്യത്തിലുള്ളത്. ഗുരുതരാവസ്ഥയിലായിരുന്ന താമിര്‍ ജിഫ്രിയെ കയറ്റിയ ജീപ്പ് സ്റ്റേഷന്‍ വിടുന്നത് അഞ്ച് മിനിറ്റ് കഴിഞ്ഞെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പുലര്‍ച്ചെ 4.18ന് താമിറിനെ കയറ്റിയ ജീപ്പ് സ്റ്റേഷന്‍ വിടുന്നത് 4.23നാണ്.
താമിറിന്റെ കുടുംബം മൂന്ന് വര്‍ഷമായി നടത്തുന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോള്‍ പോലീസ് സ്റ്റേഷന് പുറത്തെ ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റ് ഒന്നിനാണ് താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രി മരിക്കുന്നത്. താമിറിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ 21 മുറിപ്പാടുകള്‍ ഉണ്ടായിരുന്നതായി ശരീരപരിശോധനാ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതില്‍ 19 മുറിവുകള്‍ മരണത്തിന് മുമ്പും രണ്ട് മുറിവുകള്‍ മരണത്തിന് ശേഷവും സംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസ് ആദ്യം ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചിരുന്നത്. എട്ട് പോലീസുകാരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതിനാല്‍ കുടുംബം നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടു.
Content Highlights:
Crucial CCTV footage from the night of Tamir Jiffry’s death in Tanur police custody has emerged. The video shows officers carrying a critical Tamir into a jeep, which delayed leaving the station. His family obtained the footage after a three-year legal battle following the 2023 incident.




