Source :- SIRAJLIVE NEWS
പത്താംക്ലാസ്സ് കഴിഞ്ഞവർക്ക് കോഫി എസ്റ്റേറ്റ് സൂപ്പർവൈസർ കോഴ്സ് പഠിക്കാൻ അവസരം. ഇന്ത്യൻ കോഫി ബോർഡിന് കീഴിൽ കർണാടക, ചിക്കമംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ കോഫി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി സി ആർ ഐ) കോഫി എസ്റ്റേറ്റ് സൂപ്പർവൈസേഴ്‌സ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്സ് കാലാവധി. ഈ കാലയളവിൽ സ്റ്റൈപെൻഡ് ലഭിക്കും. മലയാളത്തിലും പഠിക്കാൻ അവസരമുണ്ട്.
യോഗ്യത: പത്താംക്ലാസ്സ് വിജയിച്ചിരിക്കണം.
പ്രായം: 18-35 (എസ് സി/എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെ ഇളവുണ്ട്).
സ്‌റ്റൈപെൻഡ്: കോഴ്സ് കാലയളവിൽ പ്രതിമാസം 5,000 രൂപ ലഭിക്കും.
കോഴ്‌സ് ഫീസ്: 10,000 രൂപ
(എസ് സി/എസ് ടി വിഭാഗക്കാർക്ക് 5000 രൂപ)
കോഴ്‌സസ് മാധ്യമം: മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ പഠിക്കാം. കന്നഡ, തമിഴ്, തെലുങ്ക് എന്നിവയാണ് മറ്റ് ഭാഷകൾ.
പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കോഫി ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. സൗജന്യ താമസസൗകര്യമുണ്ടാകും.
ഷോർട്ട് ലിസ്റ്റ് ചെയ്താണ് തിരഞ്ഞെടുക്കുക. ഇവർക്ക് പ്രവേശന പ്പരീക്ഷയുണ്ടാകും.
അപേക്ഷ
വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് അനുബന്ധ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തപാലായി അയക്കണം.
വിലാസം: Director of Research, Central Coffee Research Institute, Coffee Research Station-577117, Chikkamangaluru District, Karnataka. അപേക്ഷാകവറി നുമുകളിൽ “Application for Certificate Course for Coffee Estate Superviosers’ എന്ന് രേഖ പ്പെടുത്തണം.
അവസാന തീയതി ഈ മാസം 31.
വിശദവിവരങ്ങൾക്ക് coffeeboard.gov.in സന്ദർശിക്കുക.
Content Highlights: Central Coffee Research Institute invites applications for a one-year Coffee Estate Supervisor Certificate Course. Candidates who passed 10th standard aged between 18 and 35 years are eligible to apply. Selected students will receive free accommodation along with a monthly stipend during training.




