Home rss national malayalam പുതിയ വാർത്ത താമരശ്ശേരിയിലെ ‘ഫ്രഷ് കട്ട്’ പ്ലാന്റ് മാറ്റിസ്ഥാപിക്കാമെന്ന് മാനേജ്മെൻ്റ്

താമരശ്ശേരിയിലെ ‘ഫ്രഷ് കട്ട്’ പ്ലാന്റ് മാറ്റിസ്ഥാപിക്കാമെന്ന് മാനേജ്മെൻ്റ്

3
0

Source :- SIRAJLIVE NEWS

കോഴിക്കോട് | താമരശ്ശേരിയിലെ വിവാദമായ ‘ഫ്രഷ് കട്ട്’ അറവുമാലിന്യ സംസ്‌കരണ കേന്ദ്രം ജനവാസ മേഖലയിൽനിന്ന് അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ പ്ലാന്റ് ഉടമകൾ തയ്യാറാണെന്ന് അറിയിച്ചു. സർക്കാരിന്റെ സഹകരണത്തോടെ പുതിയ സ്ഥലം കണ്ടെത്താനാണ് നീക്കം.

പ്ലാന്റ് പുനരാരംഭിച്ചാൽ ശക്തമായ സമരം തുടരുമെന്ന നാട്ടുകാരുടെ മുന്നറിയിപ്പും പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ടെന്ന പോലീസ് റിപ്പോർട്ടും പരിഗണിച്ചാണ് മാനേജ്‌മെന്റിന്റെ തീരുമാനം.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അന്തിമ കോടതി വിധി വരുന്നതുവരെ പ്ലാന്റ് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ജനവാസ മേഖലയിലെ മാലിന്യസംസ്‌കരണത്തിനെതിരെ ദീർഘനാളായി പ്രദേശവാസികൾ സമരത്തിലായിരുന്നു. മാലിന്യം പുഴയിലേക്ക് തള്ളുന്നതും രൂക്ഷമായ ദുർഗന്ധവും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്.

Content Highlights:
Owners of the controversial Fresh Cut waste processing plant in Thamarassery agreed to relocate to a suitable area. The decision follows intense public protests and police warnings regarding law and order issues. The plant remains shut until a final court verdict is issued.