Home rss national malayalam പുതിയ വാർത്ത താമരശ്ശേരി ഫ്രഷ് കട്ട് തോട്ടഭൂമിയിലെന്ന് തഹസില്‍ദാര്‍; റിപോര്‍ട്ട് ഹൈക്കോടതിയില്‍

താമരശ്ശേരി ഫ്രഷ് കട്ട് തോട്ടഭൂമിയിലെന്ന് തഹസില്‍ദാര്‍; റിപോര്‍ട്ട് ഹൈക്കോടതിയില്‍

2
0

Source :- SIRAJLIVE NEWS

കൊച്ചി | താമരശ്ശേരിയിലെ വിവാദ കോഴി മാലിന്യ സംസ്‌കരണ കേന്ദ്രമായ ‘ഫ്രഷ് കട്ടിന്’ കൂടുതല്‍ കുരുക്ക്. കമ്പനി പ്രവര്‍ത്തിക്കുന്ന ഭൂമി തരംമാറ്റല്‍ സാധ്യമല്ലാത്ത തോട്ടഭൂമിയാണെന്ന് സൂചിപ്പിച്ച് തഹസില്‍ദാര്‍ ഹൈക്കോടതിയില്‍ പ്രാഥമിക റിപോര്‍ട്ട് നല്‍കി. ഫാക്ടറി നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന ഹരജിയിലാണ് റവന്യൂ വകുപ്പ് നിര്‍ണായക റിപോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന്റെ രേഖകളുടെ വിശദ പരിശോധന തുടങ്ങിയതായും വകുപ്പ് കോടതിയെ അറിയിച്ചിട്ടുണ്ട്.

അമ്പായത്തോട് കേന്ദ്രമാക്കിയുള്ള മലബാര്‍ പ്രൊഡ്യൂസ് ആന്‍ഡ് റബര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഫാക്ടറി നിലനില്‍ക്കുന്നത്. റബര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തോട്ടഭൂമിയാണിതെന്ന് തഹസില്‍ദാരുടെ പരിശോധനയില്‍ കണ്ടെത്തി. ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് കമ്പനിയുടെ 30 ഏക്കര്‍ ഭൂമി മുമ്പ് മിച്ചഭൂമിയായി കണ്ടുകെട്ടിയിരുന്നു. ഈ സ്ഥലം കൈയേറിയിട്ടുണ്ടോ എന്നതില്‍ വില്ലേജ് ഓഫീസ് രേഖകളില്‍ വ്യക്തതയില്ലാത്തതിനാല്‍ തിരുവനന്തപുരത്തെ സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന്റെ കൈവശമുള്ള രേഖകള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിക്കേണ്ടതുണ്ട്. വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം ആവശ്യമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് കേസ് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി.

നിയമപരമായി ഫാക്ടറി സ്ഥാപിക്കാന്‍ കഴിയാത്ത സ്ഥലത്താണ് ഫ്രഷ് കട്ട് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായതോടെ, എം എല്‍ എയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം.

Content Highlights: Thamarassery Tahsildar submitted a crucial report to High Court regarding Fresh Cut waste management plant. The report states that the plant is situated on estate land, intensifying legal challenges. The court will review the findings to determine further proceedings regarding the plant.