Home rss national malayalam പുതിയ വാർത്ത യുവതി ക്രൂരമായി കൊല്ലപ്പെട്ടു; മൃതദേഹത്തിനകരികെ കരയുന്ന ഒന്നരവയസ്സുയുള്ള കുഞ്ഞും

യുവതി ക്രൂരമായി കൊല്ലപ്പെട്ടു; മൃതദേഹത്തിനകരികെ കരയുന്ന ഒന്നരവയസ്സുയുള്ള കുഞ്ഞും

2
0

Source :- SIRAJLIVE NEWS

റായ്ച്ചൂർ | കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയില്‍ യുവതിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് സമീപം കരഞ്ഞുനിലവിളിക്കുന്ന യുവതിയുടെ ഒന്നര വയസ്സായ കുഞ്ഞും ഉണ്ടായിരുന്നു. കുഞ്ഞിനെ യുവതിയുടെ ദേഹത്ത് കിടത്തിയ നിലയിലാണ് കണ്ടെത്തിയ്.

സിന്ധനൂര്‍ താലൂക്കിലെ ആര്‍ എച്ച് ക്യാമ്പ്-5 ലാണ് ഈ ദാരുണ സംഭവം. ആര്‍ എച്ച് ക്യാമ്പ്-4 ലെ താമസക്കാരിയായ സ്‌നേഹ (25) ആണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിന് പുറത്തുള്ള ഒരു വയലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് അമിത്, കാമുകന്‍ ശുഭം എന്നിവരെ സിന്ധനൂര്‍ റൂറല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

നാല് വര്‍ഷം മുമ്പ് വിവാഹിതരായ സ്‌നേഹ കഴിഞ്ഞ നാല് മാസമായി ശുഭവുമായി ബന്ധത്തിലായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സിന്ധനൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Content Highlights:
A 25-year-old woman named Sneha was found murdered in Raichur district of Karnataka. Her 1.5-year-old toddler was found lying on top of her body in a field. Sindhanur rural police have taken her husband Amit and lover Shubham into custody for questioning regarding the incident.