Home rss national malayalam പുതിയ വാർത്ത തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്; പരിക്കേറ്റ യുവതി ചികിത്സയില്‍

തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്; പരിക്കേറ്റ യുവതി ചികിത്സയില്‍

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം|തിരുവനന്തപുരം പാറശ്ശാലയില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്. ഗുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പാറശ്ശാല കുഴക്കോട് സ്വദേശിനി സുനിതയാണ് ആക്രമണത്തിന് ഇരയായത്. ഭര്‍ത്താവ് വിജയ പ്രേംകുമാര്‍ സുനിതയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.

ഗുരുതരാവസ്ഥയിലുള്ള യുവതിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. സ്ഥിരം മദ്യപാനിയാണ് വിജയ പ്രേംകുമാര്‍ എന്നാണ് വിവരം. ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്നലെയും വീട്ടില്‍ വഴക്കുണ്ടായിരുന്നു. പിന്നാലെ ഇയാള്‍ കത്തികൊണ്ട് സുനിതയുടെ കഴുത്തിന്റെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവേല്‍പ്പിക്കുകയായിരുന്നു.

പാറശാല പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഭാര്യയുമായി വക്കേറ്റമുണ്ടായെന്നും അതിനിടെ ഭാര്യയുടെ മുടി മുറിച്ച് മാറ്റാന്‍ കത്തിയെടുത്ത് മുടിമുറിക്കുന്നതിനിടെ കഴുത്തില്‍ മുറിവേല്‍ക്കുകയായിരുന്നെന്നാണ് വിജയ പ്രേംകുമാര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

Content Highlights: A man attempted to murder his wife by slashing her neck with a knife at Parassala in Thiruvananthapuram district. The victim, identified as Sunitha, sustained severe injuries and was rushed to the hospital for emergency surgery. The Parassala police took the accused, Vijaya Premkumar, into custody.