Home rss national malayalam പുതിയ വാർത്ത തിരുവനന്തപുരത്ത് വീടിന് തീപിടിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരത്ത് വീടിന് തീപിടിച്ച് യുവാവ് മരിച്ചു

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| തിരുവനന്തപുരം മണ്‍വിളയില്‍ വീടിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. മണ്‍വിള സ്വദേശി സുജിത്ത് (38) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വീട് പൂര്‍ണമായും കത്തിനശിച്ചു.

സിഗരറ്റ് കത്തിച്ചപ്പോള്‍ തീപ്പൊരി വീണാണ് വീടിന് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. ആദ്യം ഒരു മുറിയിലാണ് തീപിടിച്ചത്. തുടര്‍ന്ന് സുജിത്ത് ശുചിമുറിയിലേയ്ക്ക് ഓടിക്കയറി. അപ്പോഴേയ്ക്കും തീ ആളിപടര്‍ന്നു. കഴക്കൂട്ടത്തു നിന്നും അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ച് സുജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തും.

Content Highlights: A 38-year-old man named Sujith died from burn injuries after a fire engulfed his house in Manvila, Trivandrum. The blaze reportedly started when a spark from a cigarette caught fire. Firefighters rescued him, but he later succumbed at Trivandrum Medical College Hospital. Police launched a probe.