Source :- SIRAJLIVE NEWS
പത്തനംതിട്ട| ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷന്‍. അടൂര്‍ എം വി ഡി സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ ലൈജുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ആറന്മുള എം എല്‍ എ അബിന്‍ വര്‍ക്കി ഗതാഗത മന്ത്രിയോട് പരാതിപ്പെട്ടതിന് പിന്നാലെയാണ് നടപടി. ജീപ്പിനു മുന്നിലെ ആഡംബര ലൈറ്റുകള്‍ക്കാണ് പിഴ ചുമത്തിയത്.
എന്നാല്‍ ആറന്മുളയിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടയില്‍ അല്ല, അടൂരില്‍ വച്ചാണ് പിഴ ചുമത്തിയത് എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം യൂത്ത് കോണ്‍ഗ്രസ് പിഴത്തുക അടച്ചു.
മെഴുവേലി സ്വദേശിയായ വാഹന ഉടമക്കാണ് എംവിഡി പിഴ ചുമത്തിയത്. ശക്തമായ പരാതി ഉയര്‍ന്നതോടെയാണ് എം വി ഡി ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്.
ആറന്മുള എം എല്‍ എ അബിന്‍ വര്‍ക്കി ഗതാഗത മന്ത്രിയോട് പരാതിപ്പെട്ടതിന് പിന്നാലെയാണ് നടപടി




