Home rss national malayalam പുതിയ വാർത്ത നാടന്‍ കലാരൂപമായ ചരടുപിന്നിക്കളി ബഹ്‌റൈനില്‍ അവതരിപ്പിച്ചു; പിന്നാലെ വിവാദം

നാടന്‍ കലാരൂപമായ ചരടുപിന്നിക്കളി ബഹ്‌റൈനില്‍ അവതരിപ്പിച്ചു; പിന്നാലെ വിവാദം

2
0

Source :- SIRAJLIVE NEWS

മനാമ | തെക്കന്‍ ജില്ലകളില്‍ പ്രചാരത്തിലുണ്ടായിരുന്ന നാടന്‍ കലാരൂപമായ ചരടുപിന്നിക്കളി നിറഞ്ഞ സദസ്സില്‍ ബഹ്റൈന്‍ കേരളീയസമാജം പുനരാവിഷ്‌കരിച്ചു. ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് പരിപാടി നടന്നത്. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പടര്‍ന്നതോടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ കയറിള്‍ തൂക്കിയിട്ടതിന്റെ പേരില്‍ വിവാദം ഉയരുകയായിരുന്നു.

രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ പരിശീലനത്തിന് ശേഷമാണ് പരിപാടി നടത്തിയതെന്ന് ബഹറൈന്‍ കേരളീയ സമാജം വിശദീകരണവുമായി രംഗത്തെത്തി. കയറില്‍ തൂങ്ങിക്കിടക്കുന്ന കുട്ടിയെ ചുറ്റി നൃത്തം ചെയ്യുന്നതും പതിയെ ദേഹത്ത് ചരട് പിന്നിയെടുക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. കളി തീരുംവരെ കയറില്‍ തൂങ്ങിക്കിടക്കും വിധം കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കി എന്ന പേരിലാണു വിമര്‍ശനം ഉയര്‍ന്നത്. വീഡിയോയുടെ ചില ഭാഗങ്ങള്‍ മാത്രം കണ്ടാണ് വിമര്‍ശനമെന്നും പരിപാടി കണ്ടവര്‍ക്കോ മാതാപിതാക്കള്‍ക്കോ പരാതി ഉണ്ടായില്ലെന്നും സമാജം വിശദീകരിച്ചു.

ശ്രീകൃഷ്ണ ലീലകളെ മുഖ്യ പ്രമേയമാക്കി കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ പ്രചാരത്തിലുണ്ടായിരുന്ന നാടന്‍ കലാരൂപമായ ചരടുപിന്നിക്കളിയെ നിറഞ്ഞ സദസ്സിലാണ് ബഹ്റൈന്‍ കേരളീയസമാജം പുനരാവിഷ്‌കരിച്ച്. ശ്രാവണം 2022 ഓണാഘോഷങ്ങളുടെ ഭാഗമായി സമാജം വനിത വേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ പ്രായക്കാരായ നൂറിലധികം പേര്‍ അണിനിരന്ന പരിപാടി അരങ്ങേറിയത്.

ശ്രദ്ധയോടെ, പരിശീലനം കൊണ്ട് മാത്രം സ്വായത്തമാക്കാന്‍ കഴിയുന്ന കലാരൂപമാണ് ചരടുപിന്നിക്കളി. ഈ കലാരൂപത്തിന്റെ ഗുരുവായിരുന്ന വെഞ്ഞാറമൂട് കുഞ്ഞിക്കുട്ടിയമ്മയില്‍ നിന്ന് പരിശീലനം നേടിയ ബഹ്റൈനിലെ പ്രമുഖ നാടക പ്രവര്‍ത്തകന്‍ വിഷ്ണു നാടകഗ്രാമത്തിന്റെ ശിക്ഷണത്തില്‍ ആഴ്ചകള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് വേദിയില്‍ അവതരിപ്പിച്ചത്.

അന്യംനിന്നുപോകുന്ന കലാരൂപങ്ങളെ സജീവമാക്കി നിര്‍ത്താന്‍ ബഹ്റൈന്‍ കേരളീയ സമാജം പ്രത്യേക ശ്രദ്ധ നല്‍കിവരുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ ആശംസകള്‍ അര്‍പ്പിച്ചു. ബഹ്റൈനിലെത്തിയ ആലത്തൂര്‍ എം പി രമ്യ ഹരിദാസ് പരിപാടിയില്‍ സംബന്ധിച്ചു.വനിത വിഭാഗം പ്രതിനിധി മോഹിനി തോമസ് നന്ദി പറഞ്ഞു.

Content Highlights:
Bahrain Keraleeya Samajam sparked controversy after video surfaced showing minor children suspended in ropes during a traditional Charadu Pinnikali performance for Onam. Critics raised safety concerns over the act. BKS officials defended the event, citing proper training and parental consent.