Home rss national malayalam പുതിയ വാർത്ത നാട്ടിലെങ്ങും പവര്‍ക്കട്ട്; മന്ത്രി മന്ദിരങ്ങളില്‍ കറണ്ട് പോവില്ല

നാട്ടിലെങ്ങും പവര്‍ക്കട്ട്; മന്ത്രി മന്ദിരങ്ങളില്‍ കറണ്ട് പോവില്ല

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | നാട്ടിലെങ്ങും പവര്‍ക്കട്ട് നടപ്പാക്കുമ്പോള്‍ മന്ത്രി മന്ദിരങ്ങളില്‍ വൈദ്യുതി മുടങ്ങുന്നില്ല. പവര്‍ക്കട്ട് സമയത്ത് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രി സണ്ണി ജോസഫും താമസിക്കുന്ന ക്ലിഫ് ഹൗസ് പരിസരത്ത് വൈദ്യുത വിളക്കുകള്‍ തെളിഞ്ഞു നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കേരളമാകെ പലപ്രാവശം പവര്‍കട്ട് നടക്കുമ്പോള്‍ ക്ലിഫ് ഹൗസിലേക്കുള്ള ഫീഡര്‍ ഒരിക്കലും ഓഫ് ചെയ്യുന്നില്ല. ഇതുമൂലം ഇന്നലെവരെ ക്ലിഫ് ഹൗസിനോട് ചേര്‍ന്ന ചില വീടുകളിലും കറണ്ട് കട്ട് സമയത്ത് വൈദ്യുതി ലഭിക്കുന്നുണ്ട്.

കഴിഞ്ഞ പത്തുവര്‍ഷമായി പവര്‍ക്കട്ട് ഇല്ലാതിരുന്ന സംസ്ഥാനത്ത് യു ഡി എഫ് സര്‍ക്കാര്‍ വന്നതിന് ശേഷം പലതവണ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായി പവര്‍ക്കട്ട് നടക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കറണ്ട് എപ്പോള്‍ പോകുമെന്നോ എത്ര സമയം പോകുമെന്നോ അറിയാതെയാണ് ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്. മന്ത്രിമന്ദിരങ്ങള്‍ക്കു സമീപം താമസിക്കുന്നവര്‍ക്ക് ഇന്നലെ, 10.55 ഓടെ പവര്‍കട്ട് ഉണ്ടാകും എന്ന മെസേജ് വന്നിരുന്നു. എന്നാല്‍ സന്ദേശം വന്നതിന് ശേഷവും കറണ്ട് പോയിരുന്നില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഇവിടേക്കുള്ള രണ്ട് ഫീഡറുകള്‍ ഓഫ് ചെയ്തിട്ടേ ഇല്ല എന്നാണ് വ്യക്തമാവുന്നത്.
പവര്‍ക്കട്ട് മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് മുഖ്യമന്ത്രി വി ഡി സതീശനോ വൈദ്യുതി മന്ത്രി സണ്ണി ജോസഫോ മറ്റ് മന്ത്രിമാരോ അനുഭവിക്കുന്നില്ല എന്നതാണ് ഉയരുന്ന വിമര്‍ശനം. മറ്റു ചില മന്ത്രി മന്ദിരങ്ങളില്‍ കറണ്ട് പോകുമെങ്കിലും ഇന്‍വര്‍ട്ടര്‍ ഉള്ളതുകൊണ്ട് ഇരുട്ടിലാകാറില്ല. എ സി പ്രവര്‍ത്തിപ്പിക്കാനാകില്ല എന്നത് മാത്രമാണ് ഈ മന്ത്രിമാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട്.

ജനങ്ങളോടുള്ള വിവേചനം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ മറ്റുമന്ത്രിമാര്‍ക്കും പവര്‍ക്കട്ട് ബാധകമാക്കിയേക്കും. ക്ലിഫ് ഹൗസിലേക്ക് മാത്രമായി പ്രത്യേക ഫീഡര്‍ സ്ഥാപിച്ച് പരിസരത്തെ വീടുകള്‍ക്കുള്ള ആനുകൂല്യവും ഒഴിവാക്കാന്‍ നീക്കം നടക്കുന്നുണ്ട്.

Content Highlights:
While citizens across Kerala face daily power cuts, official residences like Cliff House remain fully illuminated. Local residents near the Chief Minister’s residence reported uninterrupted power due to unblocked dedicated feeders. Public criticism on social media has forced officials to consider power cuts for ministers too.