Home rss national malayalam പുതിയ വാർത്ത നിതിന്‍രാജിന്റെ മരണം; ഡോ.എംകെ റാമിന്റെ ജാമ്യ ഹരജിയില്‍ വിധി ഇന്ന്

നിതിന്‍രാജിന്റെ മരണം; ഡോ.എംകെ റാമിന്റെ ജാമ്യ ഹരജിയില്‍ വിധി ഇന്ന്

2
0

Source :- SIRAJLIVE NEWS

കണ്ണൂര്‍  | അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഡോ. എം കെ റാമിന്റെ ജാമ്യഹരജിയില്‍ വിധി ഇന്ന്. ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിക്കുക.. ജാമ്യ ഹര്‍ജിയില്‍ ഇരുഭാഗത്തിന്റെയും വാദം പൂര്‍ത്തിയായിരുന്നു. കോടതി അനുമതിയോടെ ജൂലൈ 24നാണ് റാമിനെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ അഭിഭാഷകനൊപ്പം കീഴടങ്ങാന്‍ കണ്ണൂരിലേക്ക് വരുന്നതിനിടെ കുടകില്‍നിന്നാണ് റാമിനെ കസ്റ്റഡിയിലെടുത്തത്.

ഏപ്രില്‍ 10നാണ് മെഡിക്കല്‍ കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് നിതിന്‍ രാജ് ചാടി മരിച്ചത്. സംസ്ഥാന ക്രൈം ബ്രാഞ്ച് എസ് പി കെ വി വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ ഉള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് ഏപ്രില്‍ 30നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

അറസ്റ്റില്‍ പൊലീസും പ്രതിഭാഗവും ഒത്തുകളിച്ചെന്ന ആരോപണം ഉയരുകയും ഹൈക്കോടതിയും തലശേരി എസ്സി-എസ്ടി പ്രത്യേക കോടതിയും അന്വേഷണസംഘത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതി ഡോ. സംഗീതയ്ക്ക് നേരത്തെ ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതാണ്.

Content Highlights: The Kannur District Sessions Court will deliver its verdict today on the bail plea of Dr. MK Ram regarding the death of dental student Nitin Raj. Ram was arrested in Coorg after his anticipatory bail was rejected by the Supreme Court. The Crime Branch is currently investigating the case.