Home rss national malayalam പുതിയ വാർത്ത നിതിൻ രാജിന്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി വൈ എസ് പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിന്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി വൈ എസ് പി സുധീർ കല്ലന് സസ്പെൻഷൻ

2
0

Source :- SIRAJLIVE NEWS

കൊച്ചി| കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ഒന്നാംവര്‍ഷ ബി ഡി എസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി വൈ എസ് പി സുധീര്‍ കല്ലനെ സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

കേസിലെ മുഖ്യപ്രതിയായ അധ്യാപകന്‍ ഡോ എം കെ റാമിന്റെ അറസ്റ്റില്‍ വീഴ്ച സംഭവിച്ചത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി വൈ എസ് പി സുധീര്‍ കല്ലനെ സസ്പെന്‍ഡ് ചെയ്യാത്തതില്‍ ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമര്‍ശനം ഹൈക്കോടതി ഉന്നയിച്ചിരുന്നു. സുധീര്‍ കല്ലന്റെ നേതൃത്വത്തില്‍ പോലീസ് പ്രതിയെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

വിവിധ വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വേഗത്തില്‍ സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ച സാഹചര്യത്തില്‍, ഈ കേസില്‍ വീഴ്ച വരുത്തിയെന്ന് വ്യക്തമാകുന്ന ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാത്തത് ഇരട്ടത്താപ്പാണെന്നും കോടതി പറഞ്ഞിരുന്നു.

Content Highlights:
DySP Sudheer Kallan was suspended on the orders of Home Minister Ramesh Chennithala for procedural lapses in the Nitin Raj suicide case investigation. The Kerala High Court had severely criticized the police for failing to arrest the prime accused, Dr. M.K. Ram. Court labeled the inaction dual standards.