Home rss national malayalam പുതിയ വാർത്ത നിയന്ത്രണരേഖയില്‍ ചൈന സൈനിക വിന്യാസം കുറച്ചു; പ്രതിരോധ മന്ത്രാലയത്തിന്റെ റിപോര്‍ട്ട്

നിയന്ത്രണരേഖയില്‍ ചൈന സൈനിക വിന്യാസം കുറച്ചു; പ്രതിരോധ മന്ത്രാലയത്തിന്റെ റിപോര്‍ട്ട്

2
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ഇന്ത്യക്കും ചൈനക്കുമിടയിലെ നിയന്ത്രണ രേഖ (LAC-Line of Actual Control)യില്‍ കഴിഞ്ഞ വര്‍ഷം ചൈനീസ് സൈനിക വിന്യാസം കുറഞ്ഞതായി പ്രതിരോധ മന്ത്രാലയത്തിന്റെ 2025-26 വാര്‍ഷിക റിപോര്‍ട്ട്. വടക്കന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഔദ്യോഗിക സായുധ സേനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ വിന്യാസത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.

അതേസമയം, ഏതെങ്കിലും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ നിയന്ത്രണ രേഖയുടെ എല്ലാ മേഖലകളിലും ഇന്ത്യന്‍ സൈന്യം ശക്തവും സജ്ജവുമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
2020-ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം വഷളായ ഇരുരാജ്യങ്ങളുടെയും ബന്ധം ഉന്നതതല ചര്‍ച്ചകളിലൂടെ മെച്ചപ്പെട്ടു വരികയാണ്.

അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനില്‍ക്കേണ്ടത് ഉഭയകക്ഷി ബന്ധത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് ബ്രിക്സ് ഉച്ചകോടിക്കിടെയുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനോട് പറഞ്ഞിരുന്നു. കൂടാതെ, രാജ്യത്തിന്റെ സൈനിക കരുത്ത് വിളിച്ചോതിയ ഓപറേഷന്‍ സിന്ദൂര്‍ തന്ത്രപരമായ വിജയമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Content Highlights: The Ministry of Defence annual report highlights a significant reduction in Chinese troop deployment along the Line of Actual Control. China has maintained brigade-sized forces in border areas and training zones while diplomatic dialogue continues. Meanwhile, the Indian Army maintains a robust posture along the border to address any strategic contingency.