Source :- SIRAJLIVE NEWS
ഗ്രേറ്റര് നോയിഡ | ഉത്തര് പ്രദേശില് ഗ്രേറ്റര് നോയിഡയിലെ റാബുപുര മേഖലയില്, മൂന്ന് കുട്ടികളടക്കം ഒരേ കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില് കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്. മഹേഷ് (37), ഭാര്യ ലളിത (35), ഇവരുടെ മക്കളായ ലഡ്ഡു (11), സാക്ഷാത് (3), മിഷ്തി (7) എന്നിവരെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. നേരത്തെ, ഭക്ഷ്യവിഷബാധ മൂലമാകാം മരണങ്ങള് സംഭവിച്ചത് എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം
മഹേഷ് നൂഡില്സില് വിഷം കലര്ത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു. മരണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. എന്നാല് ഭക്ഷണത്തിന്റെ കൂടില്നിന്നോ മറ്റോ അത് കാലാവധി കഴിഞ്ഞതാണെന്ന് തെളിയിക്കാന് പാകത്തിനുള്ള രേഖകളൊന്നും ലഭിച്ചിരുന്നില്ല.മഹേഷിന്റെ ഫോണില്നിന്ന് റെക്കോഡ് ചെയ്യപ്പെട്ട ഓഡിയോ സന്ദേശം കണ്ടെടുത്തിട്ടുണ്ട്. രണ്ട് സഹോദരിമാരും അവരുടെ ഭര്ത്താക്കന്മാരുമാണ് മരണത്തിന് കാരണക്കാരെന്ന് മഹേഷ് ആരോപിക്കുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Content Highlights: Police confirmed that the death of five family members in Greater Noida was a suicide, not food poisoning. The father, Mahesh, mixed poison into noodles before the family consumed them. An audio clip recovered from his phone blamed his sisters and their husbands, who are now in police custody.




