Home rss national malayalam പുതിയ വാർത്ത മഹാൻമാരുടെ ഓർമ പുതുക്കൽ മഹത്തരം: കാന്തപുരം ഉസ്താദ്

മഹാൻമാരുടെ ഓർമ പുതുക്കൽ മഹത്തരം: കാന്തപുരം ഉസ്താദ്

3
0

Source :- SIRAJLIVE NEWS

പയ്യന്നൂർ | ലോകത്തിനാകെ നന്മയുടെ പ്രകാശം പരത്തി വിടപറഞ്ഞ മഹാന്മാരുടെ ഓർമ പുതുക്കൽ ഏറ്റവും മഹത്തായ പ്രവർത്തനമാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്്‌ലിയാർ. മഹാന്മരെ സിറായത്ത് നടത്തുന്നത് കണ്ണാടിയിലേക്ക് വെളിച്ചമടിക്കുന്നതു പോലെയാണ്. വെളിച്ചമടിച്ചാൽ അതിന്റെ പ്രതിഫലനം നമ്മളിലേക്ക് തിരിച്ചു കിട്ടുന്നതു പോലെ മഹാന്മാരുടെ ആത്മീയ പ്രകാശം നമുക്കും പകർന്നുകിട്ടുമെന്ന് കാന്തപുരം ഉസ്താദ് പറഞ്ഞു.
എട്ടിക്കുളത്ത് താജുൽ ഉലമ ഉറൂസ് മുബാറകിന്റെ രണ്ടാം ദിനം മഹ്‌ളറതുൽ ബദ്്രിയ്യയിൽ ഉദ്ബോധന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മഹ്ളറത്തുൽ ബദ്്രിയ്യക്ക് സയ്യിദ് ആറ്റക്കോയ അടിപ്പാലം, മുഹമ്മദ് സ്വാലിഹ് സഅദി തൃക്കരിപ്പൂർ നേതൃത്വം നൽകി. മുഹമ്മദലി മുസ്്‌ലിയാർ നുച്യാട് ഉദ്ബോധനം നടത്തി.
മൗലിദ് ജൽസക്ക് സയ്യിദ് ജുനൈദ് അൽ ബുഖാരി കൊയിലാണ്ടിയും ജലാലിയ്യ റാതീബിന് സയ്യിദ് അഹ്്മദ് മുഖ്താറും നേതൃത്വം നൽകി. പാരന്റ്സ് അസംബ്ലിയിൽ ഹാരിസ് അബ്ദുൽ ഖാദിർ ഹാജി മാട്ടൂൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദിർ ചൊവ്വ ക്ലാസ്സ് അവതരിപ്പിച്ചു.
ശാദുലി ഹളറക്ക് സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, സയ്യിദ് മുശ്താഖുർറഹ്്മാൻ ചട്ടക്കൽ നേതൃത്വം നൽകി. അബ്ദുൽ ഹകീം സഖാഫി അരിയിൽ ഉദ്ബോധനം നടത്തി.
രിഫാഈ റാതീബ് അഹ്്മദ് കുട്ടി സഖാഫി ഉള്ളാൾ ഉദ്ഘാടനം ചെയ്തു. പി കെ അലിക്കുഞ്ഞി ദാരിമി അധ്യക്ഷത വഹിച്ചു. കെ കെ എം സഅദി പാലത്തുങ്കര നേതൃത്വം നൽകി. തിദ്കാറെ ജീലാനി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഫാറൂഖ് നഊമി അൽ ബുഖാരി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. ഉറൂസ് മുബാറക് ഇന്ന് സമാപിക്കും. വൈകിട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. ആറിന് സമാപന സമ്മേളനവും സനദ്്ദാനവും റഈസുൽ ഉലമ ഇ സുലൈമാൻ മുസ്്‌ലിയാർ ഉദ്ഘാടനം ചെയ്യും. കർണാടക മന്ത്രി യു ടി ഖാദർ മുഖ്യാതിഥിയാകും.

#TajulUlama #EttikulamUroos #Kanthapuram #Payyannur #KannurNews #KeralaNews #SirajLive

Content Highlights: The Tajul Ulama Uroos Mubarak in Ettikulam, Payyannur, will conclude today. Indian Grand Mufti Kanthapuram A P Aboobacker Musliyar delivered the keynote address emphasizing the spiritual significance of remembering noble souls. The closing ceremony will be inaugurated by E Sulaiman Musliyar.