Source :- SIRAJLIVE NEWS
തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ ഒന്നിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്ന് രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. അതിയന്നൂര്‍ പ്ലാവിള സ്വദേശി രഞ്ചിത്ത് (33), വഴുതൂര്‍ സ്വദേശി വിനോദ് (35) എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സനലിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ചൊവ്വാഴ്ചയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ ഇവര്‍ തമ്മില്‍ കടുത്ത തര്‍ക്കമുണ്ടാവുകയും ആ പ്രകോപനത്തില്‍ സനല്‍ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് രഞ്ചിത്തിനെയും വിനോദിനെയും കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പരുക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്കുകള്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Two youths suffered injuries during a stabbing incident following an argument while consuming alcohol in Neyyattinkara, Thiruvananthapuram. The victims were admitted to the Neyyattinkara district hospital with non-life-threatening injuries. Police have intensified their search for the accused, Sanal, who fled the scene.




