Source :- SIRAJLIVE NEWS
തിരുവനന്തപുരം| കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണം നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പാര്‍ട്ടി വേദിയില്‍ അഭിപ്രായങ്ങള്‍ പറയാം. നേതാക്കള്‍ വിവാദ പ്രസ്താവനകളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നതെന്നും സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മാസപ്പടി കേസ് ഇല്ലാതാക്കാനല്ല സര്‍ക്കാര്‍ ശ്രമിച്ചത്. അത് ആലോചിച്ചെടുത്ത പക്വതയാര്‍ന്ന തീരുമാനമാണ്. സര്‍ക്കാര്‍ നിലപാടില്‍ സിപിഎം ആണ് പ്രശ്നത്തിലായതെന്നും സണ്ണി ജോസഫ് പറഞ്ഞു.
വൈദ്യുതി പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണക്കാര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആണ്. വിലകൂടിയ വൈദ്യുതിയാണ് ഇപ്പോള്‍ വാങ്ങിക്കുന്നത്. 14.50 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. അഴിമതിക്ക് ഇടം കൊടുക്കാതെ ഹിമാചല്‍ പ്രദേശ് സര്‍ക്കാറിനോടാണ് വൈദ്യുതി വാങ്ങുന്നത്. രണ്ട് ഗവണ്മെന്റ് തമ്മിലുള്ള ഇടപാടാണ്. ഇതിന് മറ്റ് ഏജന്‍സികളോ കമ്മീഷനോ ഇല്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
നിലവില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് അറിയിച്ചു. വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട കാന്തപുരത്തിന്റെ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights:
KPCC President Sunny Joseph cautioned Congress leaders against making controversial public statements outside party forums. He also criticized the LDF government over the ongoing power crisis and high electricity purchase costs. Additionally, he discussed various political and governance matters during the press meet.




