Home rss business malayalam നേപ്പാൾ-ചൈന അതിർത്തിയിലെ ദുരന്തം; വ്യാജ മരണസംഖ്യ പ്രചരിപ്പിച്ച 10 പേർക്കെതിരെ ചൈനയിൽ നടപടി

നേപ്പാൾ-ചൈന അതിർത്തിയിലെ ദുരന്തം; വ്യാജ മരണസംഖ്യ പ്രചരിപ്പിച്ച 10 പേർക്കെതിരെ ചൈനയിൽ നടപടി

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

നേപ്പാൾ-ചൈന അതിർത്തിയിലെ ടിബറ്റൻ മേഖലയിലുണ്ടായ അതിതീവ്ര മണ്ണിടിച്ചിലിനും പ്രളയത്തിനും പിന്നാലെ വ്യാജ വിവരങ്ങളും മരണസംഖ്യയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച 10 പേർക്കെതിരെ ചൈനീസ് ഭരണകൂടം നടപടി സ്വീകരിച്ചു. പൊലീസും പബ്ലിക് സെക്യൂരിറ്റി മന്ത്രാലയത്തിന്റെ സൈബർ വിഭാഗവും സംയുക്തമായി സോഷ്യൽ മീഡിയ പോസ്റ്റുകൾ നിരീക്ഷിച്ചാണ് നടപടി സ്വീകരിച്ചത്.

ദുരന്തത്തിൽ മരിച്ചവരുടെയും കാണാതായവരുടെയും എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാണെന്ന് അവകാശപ്പെട്ട് ഇന്റർനെറ്റിൽ വിവരങ്ങൾ പ്രചരിപ്പിച്ചതാണ് നടപടിക്ക് കാരണമായത്. സാമ്പത്തിക പിഴയ്ക്കൊപ്പം 10 ദിവസം വരെ തടവുശിക്ഷയും ഇവരിൽ ചിലർക്ക് ചുമത്തിയതായി റിപ്പോർട്ടുണ്ട്.

സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ തെറ്റാണെന്ന് വരുത്തിത്തീർക്കാനും ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കാനും ശ്രമിച്ചതിനാണ് നടപടിയെന്ന് പബ്ലിക് സെക്യൂരിറ്റി മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പ്രകൃതിദുരന്തങ്ങളുടെ സമയത്ത് വ്യാജ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിക്കുന്നത് തടയുന്നതിനായി ചൈന ഇൻഫർമേഷൻ കൺട്രോൾ നിയമങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുമുണ്ട്.

ദുരന്തത്തിൽ ആയിരത്തിലധികം പേർ മരിക്കുകയും മൂവായിരത്തിലധികം പേരെ കാണാതാവുകയും ചെയ്തെന്ന തരത്തിലുള്ള വ്യാജ വിവരങ്ങളാണ് പ്രതികൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതെന്ന് സൈബർ പൊലീസ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യാനും ബന്ധപ്പെട്ടവരോട് അധികൃതർ നിർദേശിച്ചു. ദുരന്തസമയത്ത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് സാമൂഹിക ആശങ്കയും ഭീതിയും വർധിപ്പിക്കുമെന്ന വിലയിരുത്തലിലാണ് ചൈനീസ് ഭരണകൂടം ഇത്തരം നടപടികൾ ശക്തമാക്കുന്നത്.