Home LATEST NEWS malyalam പുതിയ വാർത്ത പത്തനംതിട്ടയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യത; ജനങ്ങളെ മാറ്റിപാര്‍പ്പിക്കും- മന്ത്രി പി സി വിഷ്ണുനാഥ്

പത്തനംതിട്ടയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യത; ജനങ്ങളെ മാറ്റിപാര്‍പ്പിക്കും- മന്ത്രി പി സി വിഷ്ണുനാഥ്

2
0

Source :- SIRAJLIVE NEWS

പത്തനംതിട്ട|പത്തനംതിട്ട ജില്ലയില്‍ രാത്രിയില്‍ അതിതീവ്ര മഴയും മിന്നല്‍ പ്രളയ സാധ്യതയുമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. നദീതീരങ്ങളില്‍ താമസിക്കുന്നവരെ ദുരന്തസാധ്യത വിലയിരുത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കും. ഇതിനായി ആവശ്യമായ പ്രചാരണം നല്‍കും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ അടിയന്തര ക്യാമ്പുകള്‍ സജ്ജമാക്കി ജനങ്ങളെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടി ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാരും വില്ലേജ് ഓഫീസര്‍മാരും സ്വീകരിക്കും.

പത്തനംതിട്ട ജില്ലയില്‍ 95 ദുരിതാശ്വാസ ക്യാമ്പുകളിലായി 1076 കുടുംബങ്ങളിലെ 3568 പേര്‍ നിലവിലുണ്ട്. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍, 47 എണ്ണം. കോഴഞ്ചേരി 18, കോന്നി അഞ്ച്, റാന്നി ഒമ്പത്, മല്ലപ്പള്ളി 16 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ കണക്ക്. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരുടെ സുരക്ഷിതത്വം മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ വിലയിരുത്തി.

എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍, ഒസള്‍ട്ടാമിവര്‍, ഒ ആര്‍ എസ് ജീവിത ശൈലീരോഗികള്‍ക്കുള്ള മരുന്നുകള്‍ എന്നിവ എല്ലാ ക്യാമ്പിലും ഉറപ്പാക്കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ച വ്യാധികള്‍ പകരാതിരിക്കാനുള്ള മുന്‍കരുതല്‍, ക്യാമ്പുകളില്‍ ഉപയോഗിക്കുന്ന കുടിവെള്ളം, ഭക്ഷണം, ശുചിത്വം എന്നിവ വിലയിരുത്തി. ക്യാമ്പുകളിലെയും പരിസര പ്രദേശങ്ങളിലെയും കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേഷന്‍ ചെയ്യാനുള്ള പ്രവര്‍ത്തനം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതായി മന്ത്രി അറിയിച്ചു. ഭക്ഷ്യധാന്യം, എല്‍ പി ജി എന്നിവ ക്യാമ്പുകളില്‍ ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. റാന്നി, മല്ലപ്പള്ളി, തിരുവല്ല, കോന്നി താലൂക്കുകളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എംഎല്‍എമാരായ പഴകുളം മധു, അബിന്‍ വര്‍ക്കി, വര്‍ഗീസ് മാമ്മന്‍, കെ. യു ജനീഷ് കുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ പങ്കെടുത്തു.

രാജു എബ്രഹാമിന് മറുപടിയുമായി മന്ത്രി
പത്തനംതിട്ട: സി പി എം ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന് മറുപടിയുമായി മന്ത്രി പി സി വിഷ്ണുനാഥ്. കളക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരെ വിളിച്ച് ചേര്‍ത്താണ് താന്‍ യോഗം നടത്തിയതെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു പി സി വിഷ്ണുനാഥിന്റെ മറുപടി. താന്‍ കോണ്‍ഗ്രസുകാരുടെ മീറ്റിങ്ങല്ല വിളിച്ച് ചേര്‍ത്തതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. റാന്നിയിലെ ഒരു വ്യാപാരിക്കും 2018 ല്‍ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. നിലവിലെ സാഹചര്യം രാഷ്ട്രീയം മറന്ന് നേരിടണം. നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഒരു വാര്‍ഡിന് 25000 രൂപ ശുചീകരണത്തിനായി നല്‍കും. ക്യാബിനറ്റ് ചേരുമ്പോള്‍ നഷ്ടപരിഹാര തുക തീരുമാനിക്കുമെന്നും പി സി വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.

Content Highlights:
Minister PC Vishnunath warned of potential flash floods in Pathanamthitta tonight. Authorities are evacuating people from high-risk zones near Moozhiyar dam. The minister urged public cooperation while responding to political allegations.