Home rss national malayalam പുതിയ വാർത്ത പത്തനാപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു

പത്തനാപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു

3
0

Source :- SIRAJLIVE NEWS

കൊല്ലം | തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. കൊല്ലം പത്തനാപുരത്ത് രാവിലെ തൊഴിലുറപ്പ് ജോലിക്കായി എത്തിയപ്പോഴായിരുന്നു കടശ്ശേരി സ്വദേശിയായ രാജമ്മയെ കാട്ടാന ആക്രമിച്ചത്.
രാജമ്മക്കൊപ്പം ഉണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടിരുന്നു.

രാജമ്മയുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കലക്ടര്‍ ആശുപത്രിയില്‍ എത്താതെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധവുമായി സ്ഥലത്തെത്തിയ സി പി എം പ്രവര്‍ത്തകര്‍ പറഞ്ഞു.

തുടര്‍ന്ന് പോലീസും സി പി എം പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പത്തനാപുരം എം എല്‍ എ ജ്യോതികുമാര്‍ ചാമക്കാല പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. വനത്തോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്ത് പലപ്പോഴും വന്യമൃഗങ്ങള്‍ ഇറങ്ങാറുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു.

Content Highlights:
An elderly NREGA worker named Rajamma was trampled to death by a wild elephant in Pathanapuram Kollam while reporting for work. CPM workers staged a protest at Punalur Taluk Hospital demanding the arrival of the district collector. Local MLA Jyothikumar Chamakkala visited the hospital.