Home rss national malayalam പുതിയ വാർത്ത ഇന്‍ഡിഗോ എയര്‍ലൈന്‍സ് സഊദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

ഇന്‍ഡിഗോ എയര്‍ലൈന്‍സ് സഊദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

3
0

Source :- SIRAJLIVE NEWS

ദമാം | ഹൂത്തി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സഊദിയിലേക്കുള്ള ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 17 വരെ റദ്ദാക്കി. റിയാദ്, ജിദ്ദ, ദമാം, മദീന എന്നീ നാല് പ്രധാന നഗരങ്ങളിലേക്കും തിരിച്ചുമുള്ളതുമായ സര്‍വീസുകളാണ് നിര്‍ത്തിവെച്ചിതെന്ന് ഇന്‍ഡിഗോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സുരക്ഷിതമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാക്കുന്നതിന്റെ ഭാഗമായാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ യാത്ര നിശ്ചയിച്ചിട്ടുള്ളവര്‍ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുമ്പായി ഇന്‍ഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് ചെക്കര്‍ വഴി സര്‍വീസ് വിവരങ്ങള്‍ ഉറപ്പുവരുത്തണമെന്നും, റദ്ദാക്കപ്പെട്ട ടിക്കറ്റുകള്‍ക്ക് എയര്‍ലൈനുകള്‍ പൂര്‍ണ റീഫണ്ട് അല്ലെങ്കില്‍ തീയതി മാറ്റി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എയര്‍ലൈന്‍സ് അറിയിച്ചു. മേഖലയിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്.

ഇന്‍ഡിഗോക്ക് പുറമെ എയര്‍ ഇന്ത്യ (Air India), ആകാശ എയര്‍ (Akasa Air) എന്നീ ഇന്ത്യന്‍ കമ്പനികളും ഒക്ടോബര്‍ 17 വരെ സഊദി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

Content Highlights: IndiGo has suspended all flights connecting India to Riyadh, Jeddah, Dammam, and Madinah until October 17. The temporary suspension comes in response to evolving security conditions and airspace safety measures across Saudi Arabia. Passengers are advised to verify their flight statuses directly with the airline before heading to airports.