Home LATEST NEWS malyalam പുതിയ വാർത്ത പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷത്തിലേക്ക്;അമേരിക്കന്‍ ആക്രമണത്തിന് തിരിച്ചടിച്ച് ഇറാന്‍ 

പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷത്തിലേക്ക്;അമേരിക്കന്‍ ആക്രമണത്തിന് തിരിച്ചടിച്ച് ഇറാന്‍ 

2
0

Source :- SIRAJLIVE NEWS

മനാമ/കുവൈത്ത് സിറ്റി  | ഹോര്‍മുസ് കടലിടുക്കില്‍ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി യുഎസ് ഇറാനില്‍ സൈനിക ആക്രമണം നടത്തിയതിന് തിരിച്ചടിയായി കുവൈത്തിലെയും ബഹ്റൈനിലെയും അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ പ്രത്യാക്രമണം നടത്തി.
ബഹ്റൈനിലെ അഞ്ചാം നാവിക ജില്ലയായ ബന്ദര്‍ സല്‍മാനിലെയും കുവൈത്തിലെ അലി അല്‍ സേലം വ്യോമതാവളത്തിലെയും യുഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇറാന്‍ ആക്രമണം. .ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള എണ്ണവില എണ്ണവില മൂന്ന് ശതമാനത്തിലധികം ഉയര്‍ന്നു.

ബഹ്റൈനിലെ യുഎസ് നാവികസേനയുടെ ആസ്ഥാനവും കുവൈത്തിലെ ഒരു വ്യോമതാവളവും ഉള്‍പ്പെടെ ഇരു രാജ്യങ്ങളിലെയും 85 പ്രധാന യുഎസ് സൈനിക കേന്ദ്രങ്ങളില്‍’ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായും,തിരിച്ചടിക്കാന്‍ ശ്രമിച്ച യുഎസ് എംക്യു9 ഡ്രോണ്‍ വെടിവച്ചിട്ടതായും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു

ആക്രമണത്തിന്റെ പശ്ചാതലത്തില്‍ ബഹ്റൈന്‍ ബുധനാഴ്ച്ച രാവിലെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അടിയന്തര സുരക്ഷാ മുന്നറിയിപ്പുകളുടെ ഭാഗമായി വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. രാജ്യത്തെ താമസക്കാരോടും ശാന്തത പാലിക്കാനും അടുത്തുള്ള സുരക്ഷിത സ്ഥലങ്ങളില്‍ ഉടന്‍ അഭയം തേടാനും നിര്‍ദ്ദേശിച്ചു. അതിരാവിലെയുണ്ടായ സംഘര്‍ഷഭരിതമായ പ്രതിരോധ നടപടിക്രമങ്ങള്‍ക്ക് ശേഷം അടിയന്തര ഭീഷണി കടന്നുപോയി എന്ന് സൂചിപ്പിക്കുന്ന ‘ക്ലിയര്‍’ സിഗ്‌നല്‍ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചതായി ബഹ്റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച്ച പുലര്‍ച്ചെ കുവൈത്തിന് ലക്ഷ്യമാക്കി വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകളും പതിമൂന്ന് ഡ്രോണുകളെയും കുവൈത്ത് സായുധ സേന വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ സഊദ് അല്‍ ഉതൈബി പറഞ്ഞു . സംഭവത്തില്‍ ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ലന്നും മന്ത്രാലയം വ്യക്തമാക്കി

ഇറാന്റെ ഉന്നത സംയുക്ത സൈനിക കമാന്‍ഡായ ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് യുഎസ് ആക്രമണങ്ങളെ ”ഒരു നഗ്‌നമായ ആക്രമണ പ്രവൃത്തി” എന്നാണ് ഇറാന്‍ അപലപിച്ചത്. ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ഇടപെടല്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.ഇറാന്റെ പ്രധാന എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപിലും, ഖിഷം ദ്വീപിലും, തെക്കന്‍ തുറമുഖ നഗരങ്ങളായ സിരിക്, ബന്ദര്‍ അബ്ബാസ് എന്നിവിടങ്ങളിലും സ്‌ഫോടനങ്ങള്‍ നടന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു

ഇറാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പാര്‍ലമെന്റ് സ്പീക്കറായ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, യുഎസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും ‘ഭീഷണിപ്പെടുത്തലിന്റെയും പിടിച്ചുപറിയുടെയും യുഗം അവസാനിച്ചതായും,ഞങ്ങള്‍ പിന്മാറുന്നില്ലന്നും എക്സിലെ പോസ്റ്റില്‍ കുറിച്ചു.

ബഹ്റൈനും കുവൈത്തിനും നേരെ ഇറാന്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ ഖത്തര്‍, സഊദി അറേബ്യ എന്നീ രാജ്യങ്ങള്‍ അപലപിച്ചു

Content Highlights: Iran launched retaliatory drone and missile attacks targeting major US military bases located in Kuwait and Bahrain. The Islamic Revolutionary Guard Corps confirmed strikes on the Ali Al Salem air base and Bandar Salman naval center. Following the sudden military escalation in the region, global crude oil prices immediately surged by over three percent.