Source :- SIRAJLIVE NEWS
കൊല്ലം | കപ്പലിലെ ജീവനക്കാരനായ മലയാളി യുവാവ് ഇറാനില്‍ കുടുങ്ങി. കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷാണ് പാസ്പോര്‍ട്ട് ഉള്‍പ്പെടെ നഷ്ടമായതിനെ തുടര്‍ന്ന് കുടുങ്ങിയത്. അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈന്‍ എന്ന കപ്പലില്‍ വാച്ച് കീപ്പര്‍ ആയി ജോലിചെയ്തുവരികയാണ് അക്ഷയ്.
സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് കൊല്ലം എം എല്‍ എയും മന്ത്രിയുമായ ബിന്ദു കൃഷ്ണ അക്ഷയ്യുമായി ഫോണില്‍ സംസാരിച്ചു. മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി, ഇറാനിലെ ഇന്ത്യന്‍ എംബസി എന്നിവര്‍ക്ക് മന്ത്രി ഇക്കാര്യമറിയിച്ച് കത്ത് നല്‍കിയിട്ടുണ്ട്.
പാക് തുറമുഖത്ത് കപ്പല്‍ എത്തിയപ്പോള്‍ വെരിഫിക്കേഷന് പാസ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും പരിശോധന കഴിഞ്ഞപ്പോള്‍ പാസ്പോര്‍ട്ട് തിരികെ നല്‍കിയില്ലെന്നുമാണ് അക്ഷയ് പറയുന്നത്. പാസ്പോര്‍ട്ടും മറ്റ് യാത്രാ രേഖകളും കപ്പലിന്റെ ക്യാപ്റ്റനെ ഏല്‍പ്പിച്ചെന്നുമാണ് കരുതിയത്. കപ്പല്‍ ഇറാനില്‍ എത്തിയ ശേഷം മടങ്ങാന്‍ തയ്യാറെടുക്കുമ്പോഴാണ് രേഖകള്‍ ക്യാപ്റ്റന്റെ കൈവശമില്ലെന്ന് അറിയുന്നതെന്നും അക്ഷയ് പറഞ്ഞു. യുവാവിനൊപ്പം രേഖകള്‍ തിരികെ ലഭിക്കാതിരുന്ന ആറ് മ്യാന്മര് പൗരന്മാരെ അവരുടെ എംബസ്സി ഇടപെട്ട് സ്വദേശത്ത് എത്തിച്ചു.
Content Highlights: A Malayali youth is stranded in Iran after losing his passport and essential travel documents. Local authorities and community members are urging diplomatic intervention for his safe return. Efforts are underway to contact the Indian Embassy and NORKA to expedite his documentation process.




