Home LATEST NEWS malyalam പുതിയ വാർത്ത പുനഃസംഘടന കമ്മീഷന്‍ നിയമിക്കുമെന്ന ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം:കേരള മുസ്ലിം ജമാഅത്ത്

പുനഃസംഘടന കമ്മീഷന്‍ നിയമിക്കുമെന്ന ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം:കേരള മുസ്ലിം ജമാഅത്ത്

2
0

Source :- SIRAJLIVE NEWS

മലപ്പുറം |  സംസ്ഥാനത്ത് താലൂക്ക് ,ജില്ല പുന:സംഘടന കമ്മീഷനെ നിയമിക്കുമെന്ന ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് കേരള മുസ്ലിം ജമാഅത്ത് റീ സ്റ്റോറ സംഗമം അഭിപ്രായപ്പെട്ടു. നേരത്തെ ജില്ല പുന:ക്രമീകരണം സാധ്യമാക്കണമെന്നാവശ്യപെട്ട് സംഘടന കാമ്പയിന്‍ നടത്തിയിരുന്നു. മലപ്പുറം ഈസ്റ്റ് ജില്ലയിലെ പന്ത്രണ്ട് സോണുകളില്‍ നിന്നുള്ള ക്യാബിനറ്റ് അംഗങ്ങളാണ് റീസ്റ്റോറ.’26 ക്യാബിനറ്റ് അസംബ്ലിയില്‍ പങ്കെടുത്തത്. വാദിസലാം ഓഡിറ്റോറിയത്തിലാണ് സംഗമം നടന്നത് .

സംഘടനശാക്തീകരണം ലക്ഷ്യമാക്കി നടന്ന സംഗമത്തില്‍ കര്‍മ്മ പദ്ധതികളുടെ പഠനവും സോഷ്യല്‍ ഓഡിറ്റിംഗും ചര്‍ച്ചക്ക് വിധേയമാക്കി. സയ്യിദ് കെ.കെ.എസ് തങ്ങള്‍ ഫൈസി പ്രാര്‍ത്ഥന നടത്തി. സി.കെ.യു മൗലവി മോങ്ങത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് വടശ്ശേരി ഹസ്സന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
അലവിക്കുട്ടി ഫൈസി എടക്കര,എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സി എച്ച് ഹംസ സഖാഫി നിലമ്പൂര്‍, കെ.ടി.ത്വാഹിര്‍ സഖാഫി മഞ്ചേരി, പി സുബൈര്‍ കോഡൂര്‍, വി എന്‍ ബാപ്പുട്ടി ദാരിമി എടക്കര, എ സി കെ പാങ്ങ്, ഇ കെ മുഹമ്മദ് കോയ സഖാഫി, അബ്ദുല്‍ അസീസ് സഖാഫി എലംബ്ര, സി എം മൗലവി വാഴക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Content Highlights: The Kerala Muslim Jamat welcomed the budget announcement to appoint a taluk and district reorganization commission. The decision was praised during the Restora 26 cabinet assembly held in Malappuram. Leaders noted that the organization had previously campaigned for district restructuring.