Source :- SIRAJLIVE NEWS
മലപ്പുറം| പൊന്നാനി ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. ‘അല്‍ സഹറ’ എന്ന മത്സ്യബന്ധന ബോട്ടിനാണ് തീപിടിച്ചത്. കോലാജിയാരകത്ത് സമീര്‍, സക്കീര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടിണിത്. എന്‍ജിന്‍ റൂമിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
വൈകിട്ട് 3.30ഓടെയാണ് അപകടമുണ്ടായത്. ബോട്ട് ഭാഗികമായി കത്തി നശിച്ചു. പൊന്നാനിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഏകദേശം ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
Content Highlights:
A fishing boat named Al Zahra caught fire at Ponnani harbour due to a suspected short circuit in the engine room. Fireforce units quickly responded and extinguished the flames, preventing casualties. The incident resulted in an estimated property loss of around six lakh rupees.




