Home rss national malayalam പുതിയ വാർത്ത പ്രിയാ വര്‍ഗീസിന്റെ നിയമനം: കേസ് ഈമാസം 23ലേക്ക് മാറ്റി സുപ്രീം കോടതി

പ്രിയാ വര്‍ഗീസിന്റെ നിയമനം: കേസ് ഈമാസം 23ലേക്ക് മാറ്റി സുപ്രീം കോടതി

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിനെ നിയമിച്ചതിനെതിരായ കേസ് സുപ്രീം കോടതി സെപ്തംബര്‍ 23-ലേക്ക് മാറ്റി. ഇന്നലെ കേസില്‍ പ്രിയ വര്‍ഗീസിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ പരമേശ്വരന്റെ ആവശ്യം പരിഗണിച്ചാണിത്. അതേസമയം, കണ്ണൂര്‍ സര്‍വകലാശാലക്കുവേണ്ടി രണ്ട് അഭിഭാഷകര്‍ ഹാജരായി വ്യത്യസ്ത ആവശ്യങ്ങള്‍ ഉന്നയിച്ചു. സര്‍വകലാശാലയുടെ പുതിയ അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലിയും, മുന്‍ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കെ ആറുമാണ് കോടതിയില്‍ ഹാജരായത്. സുല്‍ഫിക്കര്‍ കേസ് മാറ്റിവക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, കേസില്‍ വാദത്തിന് തയ്യാറാണെന്ന് സുഭാഷ് ചന്ദ്രന്‍ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ പ്രിയ വര്‍ഗീസിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ പരമേശ്വരന്‍ കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ജസ്റ്റിസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്‌ണോയി എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ചാണ് പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചത്. ബഞ്ച് കേസെടുത്തപ്പോള്‍തന്നെ സര്‍വകലാശാല അഭിഭാഷകന്‍ താനാണെന്നും, വക്കാലത്തിടാന്‍ സമയമനുവദിക്കണമെന്നും സുല്‍ഫിക്കര്‍ അലി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട മറ്റു നടപടികള്‍ പൂര്‍ത്തിയായെന്നും, അതിനാല്‍ വാദം ആരംഭിക്കാന്‍ തയ്യാറാണെന്നും സുഭാഷ്ചന്ദ്രന്‍ കോടതിയെ അറിയിച്ചു.

ഇതിനിടെ പ്രിയ വര്‍ഗീസിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ പരമേശ്വരന്‍, മറ്റൊരു കോടതിയില്‍ താനൊരു കേസ് വാദം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ഈ ഹരജി പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റണമെന്നും കോടതിയോട് അഭ്യര്‍ഥിച്ചു. ആവശ്യത്തെ യു ജി സിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് ഉള്‍പ്പെടെ ആരും എതിര്‍ത്തില്ല. തുടര്‍ന്നാണ് കോടതി കേസ് പരിഗണിക്കുന്നത് സെപ്തംബര്‍ 23-ലേക്ക് മാറ്റിയത്. സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്.

Content Highlights:
The Supreme Court has postponed the hearing regarding the appointment of Priya Varghese at Kannur University to September 23. The legal dispute centers on academic qualification criteria and teaching experience requirements under UGC guidelines. A final decision on her associate professor status remains pending before the apex court.