Home rss national malayalam പുതിയ വാർത്ത ഫാമിലിയിൽ ഇനി കല്യാണക്കാലം

ഫാമിലിയിൽ ഇനി കല്യാണക്കാലം

2
0

Source :- SIRAJLIVE NEWS

വിവാഹാഘോഷത്തിന്റെ പ്രൗഢിയും പാരമ്പര്യവും വിളിച്ചോതി ഫാമിലി വെഡിം​ഗ് സെന്ററിന്റെ കല്യാണ ഉത്സവത്തിന് വർണാഭ തുടക്കം. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കല്യാണങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള ഫ്യൂഷൻ വെഡിം​ഗ് ഷോ ആയിരുന്നു ഉദ്ഘാടനചടങ്ങിലെ പ്രധാന ആകർഷണം.

‘ഫാമിലിയിൽ കല്യാണക്കാലം’ എന്ന ഫെസ്റ്റിവൽ ക്യാംപെയിന്റെ  ഉദ്​ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര നിർവഹിച്ചു. കെ.പി താഹിർ (ഡെപ്യൂട്ടി മേയർ, കണ്ണൂർ കോർപ്പറേഷൻ), റിജിൽ മാക്കുറ്റി (സ്റ്റാൻഡിം​ഗ് കമ്മറ്റി ചെയർപേഴ്സൺ), ഷമീമ ടീച്ചർ (സ്റ്റാൻഡിം​ഗ് കമ്മറ്റി ചെയർപേഴ്സൺ), സഹദ് മങ്ങടവൻ (വാർഡ് കൗൺസിലർ) എന്നിവർ‌ ചടങ്ങിൽ ഭാ​ഗമായി.

പാർസി ലെഹങ്ക, കാഞ്ചീപുരം ബ്രെെഡൽ സാരി, റോയൽ ഷെർവാണി,​ ഗൗൺസ് തുടങ്ങിയവയുടെ അതിവിപുലമായ കലക്ഷനാണ് ഫെസ്റ്റിവലിന്റെ ഭാ​ഗമായി ഫാമിലിയുടെ കുന്ദമം​ഗലം, വടകര, മഞ്ചേരി, തിരൂർ, പെരിന്തൽമണ്ണ, കണ്ണൂർ, സുൽത്താൻ ബത്തേരി ഷോറൂമുകളിൽ ഒരുക്കിയിട്ടുള്ളത്. ആറു മാസത്തോളം നീണ്ടുനിൽക്കുന്ന വെഡിം​ഗ് ഫെസ്റ്റിവലിന്റ ഭാ​ഗമായി ഫാമിലിയുടെ എല്ലാ ഷോറൂമുകളിലും വിവിധപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കസ്റ്റമേഴ്സിന് ഏറ്റവും മികച്ച വെഡിം​ഗ് ഷോപ്പിം​ഗ് അനുഭവം സമ്മാനിക്കുന്നതായിരിക്കും ഫെസ്റ്റെന്ന് മാനേജ്മെന്റ് അറിയിച്ചു.

കണ്ണൂരിൽ വച്ച് നടന്ന ചടങ്ങിൽ ഫാമിലി വെഡിം​ഗ് സെന്റർ ​ഗ്രൂപ്പ് ചെയർമാൻമാരായ കല്ലിൽ ഇമ്പിച്ചി അഹ്മദ്, പി എൻ അബ്ദുൽ ഖാദർ, മാനേജിം​ഗ് ഡയറക്ടേഴ്സായ അബ്ദുസലാം, അബ്ദുൽ ബാരി, മുജീബ് റഹ്മാൻ, എല്ലാ ഷോറൂമുകളിലേയും ജനറൽ മാനേജർമാർ എന്നിവർ സംബന്ധിച്ചു.

Content Highlights:
Family Wedding Center launched its Kalyana Utsavam campaign with a colorful fusion wedding show. Kannur Mayor Adv. P Indira inaugurated the event attended by dignitaries. The six-month festival offers extensive bridal wear collections across all major showrooms in Kerala.