Home rss national malayalam പുതിയ വാർത്ത ഫ്രാന്‍സില്‍ സമരത്തിന്റെ മറവില്‍ നടക്കുന്ന അക്രമങ്ങളെ അംഗീകരിക്കാനാവില്ല: ഇമ്മാനുവേല്‍ മാക്രോണ്‍

ഫ്രാന്‍സില്‍ സമരത്തിന്റെ മറവില്‍ നടക്കുന്ന അക്രമങ്ങളെ അംഗീകരിക്കാനാവില്ല: ഇമ്മാനുവേല്‍ മാക്രോണ്‍

2
0

Source :- SIRAJLIVE NEWS

പാരിസ് | ഫ്രാന്‍സില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു വിദ്യാര്‍ഥികള്‍ തുടങ്ങിയ പ്രതിഷേധം വന്‍ ബഹുജന പ്രക്ഷോഭമായി മാറിയതോടെ പ്രതികരണവുമായി പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. സമാധാനപരമായി സമരം ചെയ്യുന്നവരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും എന്നാല്‍ സമരത്തിന്റെ മറവില്‍ നടക്കുന്ന അക്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍വഴി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ കണ്ട് താന്‍ കടുത്ത ദേഷ്യവും നാണക്കേടും അനുഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായ രീതിയില്‍ മാന്യമായി തങ്ങളുടെ ആവശ്യങ്ങളും പരാതികളും ഉന്നയിക്കുന്ന പൊതുജനങ്ങളെയും പൊതുമുതലുകള്‍ നശിപ്പിക്കുകയും കടകള്‍ കൊള്ളയടിക്കുകയും ചെയ്യുന്ന അക്രമികളെയും ഒരുപോലെ കാണാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പൊതുമുതല്‍ നശീകരണവും കൊള്ളയടിയും തടയാന്‍ പ്രകടനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥി സമരത്തിലേക്ക് കടന്നുകൂടിയ തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകരും സ്ഥിരം കുറ്റവാളികളുമാണ് പൊതുമുതലുകള്‍ കത്തിക്കുകയും കടകള്‍ കൊള്ളയടിക്കുകയും ചെയ്തതെന്ന് സര്‍ക്കാര്‍ ആരോപിച്ചു. രാജ്യത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, അധ്യാപകരുടെ ഒഴിവുകള്‍ നികത്തുക തുടങ്ങിയ ആവശ്യം ഉന്നയിച്ചായിരുന്നു വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്.

Content Highlights:
French President Emmanuel Macron addressed the nation regarding widespread protests triggered by student demands over school infrastructure and teacher shortages. While acknowledging peaceful demands, Macron condemned rioting and looting, warning of strict action and potential demonstration bans.