Home rss national malayalam പുതിയ വാർത്ത ബഹ്റൈന്‍ ആക്രമണം സമാധാന ചര്‍ച്ചകള്‍ക്ക് ഭീഷണി; സംയമനം പാലിക്കണമെന്ന് ഖത്വര്‍

ബഹ്റൈന്‍ ആക്രമണം സമാധാന ചര്‍ച്ചകള്‍ക്ക് ഭീഷണി; സംയമനം പാലിക്കണമെന്ന് ഖത്വര്‍

3
0

Source :- SIRAJLIVE NEWS

ദോഹ/മനാമ | ബഹ്റൈനിലെ യു എസ് സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്വര്‍. മേഖലയിലെ സംഘര്‍ഷം രൂക്ഷമാകുന്നത് പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിന് ‘അങ്ങേയറ്റം ഗുരുതരമായ’ ഭീഷണിയാണെന്ന് പ്രധാന മധ്യസ്ഥ രാജ്യമായ ഖത്വര്‍ മുന്നറിയിപ്പ് നല്‍കി.

ചര്‍ച്ചാ ശ്രമങ്ങളെ തകര്‍ക്കുന്ന പ്രകോപനപരമായ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഖത്വര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി ദോഹയില്‍ പറഞ്ഞു. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി നിലവിലുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഖത്വര്‍ ഉദ്യോഗസ്ഥര്‍ ഇറാനിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

അതേസമയം, സംഘര്‍ഷം ലഘൂകരിക്കാനും ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മസ്‌കത്തില്‍ ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതവും വ്യാപാരവും സുഗമമാക്കാന്‍ സമുദ്ര പാതകള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇരുവരും ഊന്നിപ്പറഞ്ഞു. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതു മുതല്‍ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ തുടരുന്ന ഉപരോധവും കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ആഗോള എണ്ണവിലയും ഇന്ധനച്ചെലവും കുത്തനെ ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.

Content Highlights:Qatar warned that the recent attack on Bahrain poses a serious threat to ongoing Middle East peace negotiations. Foreign Ministry spokesman Majed Al Ansari urged all parties to exercise restraint and avoid military escalation. Doha reaffirmed its diplomatic mediation efforts to restore regional stability across the Gulf.