Home rss national malayalam പുതിയ വാർത്ത ബൈക്കില്‍ കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

ബൈക്കില്‍ കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

3
0

Source :- SIRAJLIVE NEWS

കണ്ണൂര്‍  | തളിപ്പറമ്പില്‍ ബൈക്കില്‍ കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. പരിയാരം ചിതപ്പിലെപൊയിലില്‍ കാനത്തില്‍ വീട്ടില്‍ കെ മുഹമ്മദ് അഫ്രീദി(26)യെയാണ് തളിപ്പറമ്പ് എസ്ഐ യുഎച്ച് അസ്ബര്‍ബാബു അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ സംസ്ഥാനപാതയില്‍ സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് മുന്നില്‍ നിന്നും നഗരസഭ ഓഫീസിലേക്ക് പോകുന്ന റോഡില്‍ വെച്ചാണ് പ്രതി പിടിയിലായത്.

പ്രതിയുടെ ദേഹപരിശോധനയില്‍ 3.3325 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ചൊറുക്കള സ്വദേശിയും ഇപ്പോള്‍ മസ്‌ക്കറ്റില്‍ ജോലി ചെയ്തു വരുന്നതുമായ യുവാവ് എംഡിഎംഎ സൂക്ഷിച്ചുവെച്ച സ്ഥലത്തിന്റെ ലൊക്കേഷന്‍ മൊബൈല്‍ ഫോണില്‍ അയച്ചുതന്നത് പ്രകാരം അവിടെ പോയി എടുത്ത് വരികയാണെന്നാണ് പോലീസിന് മൊഴി നല്‍കി.വിദേശത്ത് ഉള്ളയാള്‍ ക്യൂആര്‍ കോഡ് അയച്ചുതന്നത് പ്രകാരം അയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് എംഡിഎംഎയുടെ വിലയായ 45,000 രൂപ അയച്ചുകൊടുത്തതായും യുവാവ് സമ്മതിച്ചു. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പന നടത്തി കിട്ടിയ 12,670 രൂപയും പൊലീസ് അഫ്രീദിയില്‍ നിന്ന് പിടിച്ചെടുത്തു.

Content Highlights: Taliparamba police arrested 26-year-old K Muhammed Afridi with 3.3325 grams of MDMA while he was smuggling it on a bike. The accused revealed he retrieved the drugs using a location sent by an NRI from Muscat and transferred Rs 45,000 to his wife. Police also seized Rs 12,670 in cash.