Source :- SIRAJLIVE NEWS
കൊച്ചി|മഹാരാജാസ് കോളജില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധിച്ച രണ്ടു വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതിനെതിരെ എസ്എഫ്ഐ പ്രഖ്യാപിച്ച വിദ്യാര്‍ഥി റാലി ഇന്ന് ക്യാമ്പസില്‍. വിദ്യാര്‍ഥി റാലിയും വിദ്യാര്‍ഥി കൂട്ടായ്മയുമാണ് നടക്കുക. വൈസ് ചെയര്‍പേഴ്സണ്‍ നഫീസത്തുല്‍ മിസ്രക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെയും പ്രതിഷേധം ഉയരും. മന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ യൂണിയന് ചെയര്മാന് പ്രനീല് രാജിനെയും വൈസ് ചെയര്‍പേഴ്സണ്‍ നഫീസത്തുല്‍ മിസ്രിയെയും 10 ദിവസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്.
മന്ത്രി പങ്കെടുത്ത പരിപാടി തടസ്സപ്പെടുത്തിയതിനും വേദിയില്‍ കയറി മന്ത്രിയെ ചോദ്യം ചെയ്തതിനുമാണ് സസ്പെന്ഷന്. എന്നാല്‍, പരിപാടിക്കുശേഷം മന്ത്രി സംസാരിച്ചു കഴിഞ്ഞശേഷമാണ് ചോദ്യങ്ങള്‍ ഉന്നയിച്ചതെന്നാണ് എസ്എഫ്ഐയുടെ വാദം. കാലടി സര്‍വകലാശാലയിലെ 16 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതിനെതിരെ മന്ത്രിയോട് ചോദ്യം ചോദിക്കാന്‍ ശ്രമിച്ചതിനാണ് നടപടിയുണ്ടായതെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറയുന്നു.
Content Highlights: SFI conducts a protest rally at Maharajas College following the ten-day suspension of two student leaders. The action was taken after students questioned Minister Roji M John during an event. SFI also protests against cyber attacks targeting vice chairperson Nafeesathul Misria.




