Home rss business malayalam ‘മര്യാദയ്ക്ക് സംസാരിക്കണം’; വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്തയുടെ മുഖപത്രം

‘മര്യാദയ്ക്ക് സംസാരിക്കണം’; വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്തയുടെ മുഖപത്രം

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശത്തിനെതിരെ സതീശൻ പത്രസമ്മേളനത്തിൽ നടത്തിയ പ്രതികരണത്തെയാണ് മുഖപത്രം എഡിറ്റോറിയലിലൂടെ വിമർശിച്ചത്. ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കാന്തപുരത്തിന്റെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രതികരണം പിന്നീട് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിരുന്നുവെന്നും വൈകുന്നേരത്തോടെ പോസ്റ്റ് നീക്കം ചെയ്തുവെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ നിലപാടുകളിലെ വൈരുധ്യങ്ങളും കാപട്യവും തുറന്നുകാട്ടുന്നതാണ് മുഖപത്രത്തിന്റെ വിമർശനം.

ശബരിമല യുവതീപ്രവേശനത്തെ എതിർത്തിരുന്ന സതീശൻ ഇപ്പോൾ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണെന്നും സുപ്രഭാതം വിമർശിക്കുന്നു. ട്രിബ്യൂണൽ കേസ് നിലനിൽക്കെ തന്നെ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിച്ചതും പിഎം ശ്രീ പദ്ധതിയിൽനിന്ന് പിന്മാറാനാകില്ലെന്ന നിലപാട് സ്വീകരിച്ചതും എഡിറ്റോറിയൽ പരാമർശിക്കുന്നു.

തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേര് ഉയർന്നുവന്നില്ലായിരുന്നെങ്കിൽ ചെന്നിത്തലയോ സതീശനോ എന്ന ചർച്ചയാകുമായിരുന്നു നടക്കുകയെന്നും എഡിറ്റോറിയൽ പറയുന്നു. രമേശ് ചെന്നിത്തലയെ ‘സമരസപ്പെടലിന്റെ മഹാഗോപുരം’ എന്നും വിശേഷിപ്പിക്കുന്നുണ്ട്.

സതീശൻ ദിവസം 75 പേജ് വായിക്കുമെന്ന് പറയുന്നുണ്ടെങ്കിലും നോവൽ എഴുതിയിട്ടില്ലെന്നും, ചെന്നിത്തല താൻ ദിവസവും എത്ര പേജ് വായിക്കുന്നുവെന്ന് പറഞ്ഞിട്ടില്ലെങ്കിലും നോവൽ എഴുതിയിട്ടുണ്ടെന്നും എഡിറ്റോറിയൽ പരിഹസിക്കുന്നു.

‘കൊണ്ടും കൊടുത്തും തന്നെയാണ് വടശ്ശേരി ദാമോദരൻ മേനോൻ സതീശൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത്’ എന്നും സുപ്രഭാതം വിമർശിച്ചു. മുഖ്യമന്ത്രിക്കുള്ള അതേ അഭിപ്രായസ്വാതന്ത്ര്യം കാന്തപുരത്തിനുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖപത്രം, കാന്തപുരത്തിന്റെ പരാമർശത്തോടുള്ള സതീശന്റെ പ്രതികരണം ‘കുരുടൻ ആനയെ തൊട്ടത് പോലെ’ ആയിപ്പോയെന്നും പരിഹസിച്ചു.