Home rss national malayalam പുതിയ വാർത്ത മാസപ്പടിക്കേസ്: കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലായിരുന്നു; പിണറായിയുടെ ഹരജിയെ അനുകൂലിച്ച് സര്‍ക്കാര്‍

മാസപ്പടിക്കേസ്: കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലായിരുന്നു; പിണറായിയുടെ ഹരജിയെ അനുകൂലിച്ച് സര്‍ക്കാര്‍

2
0

Source :- SIRAJLIVE NEWS

കൊച്ചി| മാസപ്പടി കേസിലെ ഹരജിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസെടുക്കാന്‍ മതിയായ തെളിവുകളില്ല എന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകള്‍ മാത്രമാണ് കിട്ടിയത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് ഇപ്പോഴും സര്‍ക്കാരിനെന്ന് എജി കോടതിയെ അറിയിച്ചു. കെ എം ഷാജഹാന്‍ സത്യസന്ധനായ ഹരജിക്കാരനല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം, പ്രതികളുടെ ഹരജിയെ ഇഡി എതിര്‍ത്തു.

പിണറായി വിജയനെതിരെ എഫ്ഐആര്‍ ഇട്ടതില്‍ പ്രശ്നം എന്തെന്ന ചോദ്യം ഹൈക്കോടതി ആവര്‍ത്തിച്ചു. സിംഗിള്‍ ബെഞ്ചിന്റെ വിധിയില്ലെങ്കിലും എഫ്‌ഐആര്‍ ഇടാമല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍ ലഭിച്ച തെളിവുകള്‍ കേസെടുക്കാന്‍ തൃപ്തികരമല്ലായിരുന്നുവെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇഡി നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ പര്യാപ്തമല്ല. അതിനാല്‍ പ്രാഥമിക അന്വേഷണം ആവശ്യമായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതിനിടെ, പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ വിജിലന്‍സ് കേസുകളുടെ അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ സര്‍ക്കാര്‍ നിയോഗിക്കും. ഇഡി റിപ്പോര്‍ട്ട് പ്രകാരം രണ്ട് കാലഘട്ടത്തിലുണ്ടായ സാമ്പത്തിക ആരോപണങ്ങളായതിലാണ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

Content Highlights:
The Kerala government supported Opposition Leader Pinarayi Vijayan in the High Court regarding the Masappadi case. The government informed the court that available evidence was insufficient to register an FIR and justified a preliminary probe. Meanwhile, two special teams will investigate vigilance cases against Vijayan and Riyas.