Source :- SIRAJLIVE NEWS
തിരുവല്ല|ജോലിക്കിടെ പോലീസുദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് കാര്യാലയത്തിലെ എ എസ് ഐ എ ജി സുനില്‍കുമാര്‍ ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. തിരുവല്ല സ്റ്റേഷനില്‍ ഡ്യൂട്ടിയിലായിരുന്നു സുനില്‍കുമാര്‍.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ സുനില്‍കുമാറിനെ ഉടന്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Content Highlights:
A 50-year-old Assistant Sub-Inspector of Police, AG Sunilkumar, collapsed and died while on duty in Thiruvalla, Pathanamthitta. The incident occurred around 10:30 AM today. Though he was rushed to a private medical college hospital in Thiruvalla, he could not be saved.




