Home rss national malayalam പുതിയ വാർത്ത മാസപ്പടി കേസ്: പിണറായിയ്ക്ക് ഇഡി സമന്‍സ്; അടുത്ത ആഴ്ച ഹാജരാകാന്‍ നിര്‍ദേശം

മാസപ്പടി കേസ്: പിണറായിയ്ക്ക് ഇഡി സമന്‍സ്; അടുത്ത ആഴ്ച ഹാജരാകാന്‍ നിര്‍ദേശം

2
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി| മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇഡി സമന്‍സ്. അടുത്ത ആഴ്ച നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. സുപ്രീംകോടതി കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ ഹാജരാകുന്ന കാര്യം പിന്നീട് തീരുമാനിക്കും. നിയമസഭ നടക്കുന്ന കാര്യവും ചൂണ്ടിക്കാട്ടാന്‍ ആലോചന.

അതേസമയം, മാസപ്പടി കേസിലെ പിണറായി വിജയന്റെ ഹരജി അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. അവധിക്കാല ബെഞ്ച് പരിഗണിക്കാനാവുമോയെന്ന് നോക്കാമെന്നും ഇല്ലെങ്കില്‍ 26ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

അറസ്റ്റിന് സാധ്യതയുണ്ടെന്ന് പിണറായി വിജയന്‍ കോടതിയെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ദാര്‍ഥ് ലൂത്രയാണ് പിണറായിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. മുഹമ്മദ് റിയാസും വീണ ടിയും സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

Content Highlights: The Enforcement Directorate has issued a summons to Pinarayi Vijayan in the Masappadi case, instructing him to appear next week. Meanwhile, the Supreme Court agreed to consider his petition favorably amidst fears of potential arrest. Legal representations emphasize ongoing legislative assembly duties and pending court timelines.